പോണ് കലക്ഷന്‍ യുവാക്കളില്‍ സാധാരണമായ ഒരു സംഭവമാണ്. നിയമപരമായി ഇത് കുറ്റകരവുമല്ല. എന്നാല്‍ പ്രായപൂര്‍ത്തിയാകാത്തവരുടെ നഗ്നദൃശ്യങ്ങളും പോണും, പീഡനദൃശ്യങ്ങള്‍ എന്നിവ ശേഖരിച്ച് വയ്ക്കുന്നത് കുറ്റകരമാണ്. 12000 പ്രായപൂര്‍ത്തിയാകാത്തവരുടെ പോണ് സൂക്ഷിച്ചുവച്ച യുവാവിന് രണ്ട് വര്‍ഷം തടവും മൂന്ന് ചൂരലടിയും വിധിച്ച വാര്‍ത്തയാണ് സിംഗപൂരില്‍ നിന്ന് പുറത്തുവരുന്നത്. ടാന്‍ ജുവേ നെങ് മാക്സ് (27) എന്ന യുവാവാണ് അറസ്റ്റിലായത്.
2022ലാണ് ചൈല്‍ഡ് പോണോഗ്രഫിയുടെ ഒരു വന്‍ ശേഖരം കൗഡില്‍ സൂക്ഷിച്ചതായി പൊലീസിന് റിപ്പോര്‍ട്ട് ലഭിക്കുന്നത്. ഐപി അഡ്രസ് നോക്കി നടത്തിയ അന്വേഷണത്തിലാണ് യുവാവിനെ മാസങ്ങള്‍ക്ക് ശേഷം കണ്ടെത്തിയത്. താന്‍ തന്നെയാണ് ഇത്രയും വിഡിയോകളും ചിത്രങ്ങളും ഡൗണ്‍ലോഡ് ചെയ്ത് ശേഖരിച്ച് വച്ചതെന്ന് യുവാവ് പറഞ്ഞു. കേസില്‍ ഈ 16നാണ് ശിക്ഷ വിധിച്ചത്.
യുവാവിന്റെ കൈവശം 12238 ഫയലുകളാണ് ഉണ്ടായിരുന്നത്. ഇതില്‍ 220 കുട്ടികളുടേതായ നിരവധി വിഡിയോ ഇമേജ് ഫയലുകളുണ്ടായിരുന്നു. ആറ് സെക്കന്‍ഡ് മുതല്‍ ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള വിഡിയോ ഫയലുകള്‍ യുവാവ് ശേഖരിച്ച് വച്ചിരുന്നു.
അവിചാരിതമായാണ് താന്‍ ചൈല്‍ഡ് പോണോഗ്രഫിയിലെത്തിയതെന്നും പലവട്ടം ഫയലുകള്‍ കുറ്റബോധം കാരണം ഡിലീറ്റ് ചെയ്തിരുന്നെന്നും എന്നാല്‍ വീണ്ടും ഡൗണ്‍ലോഡ് ചെയ്യാന്‍ തോന്നുകയായിരുന്നുവെന്നും യുവാവ് പറഞ്ഞു. തനിക്ക് കുറ്റബോധം തോന്നുമ്പോള്‍ അഡള്‍ട്ട് പോണ് കണ്ട് ശ്രദ്ധ തിരിക്കാനാണ് ശ്രമിക്കാറെന്നും യുവാവ് കൂട്ടിച്ചേര്‍ത്തു.