19കാരിയായ വളര്ത്തുമകളുടെ നഗ്നദൃശ്യങ്ങള് പകര്ത്തിയ രണ്ടാനച്ഛന് (43) ഒന്പത് മാസം തടവ്ശിക്ഷ. മകളുടെ ആറോളം നഗ്നദൃശ്യങ്ങള് ഇയാള് പകര്ത്തി വച്ചിരുന്നു. ഭാര്യയുടെ ഒന്നാം വിവാഹത്തിലുണ്ടായ മകളുടെ ദൃശ്യങ്ങളാണ് രണ്ടാനച്ഛന് പകര്ത്തിയത്. സിംഗപ്പൂരിലാണ് സംഭവം.
ആറ് വയസുള്ള ഇളയ കുട്ടി ശുചിമുറിയില് നിന്ന് ബ്ലീച്ച് അബദ്ധത്തില് കുടിച്ചതിനാല് കുട്ടിയെ നിരീക്ഷിക്കാനായി അമ്മ തന്നെയാണ് മുറിയില് ക്യാമറ വച്ചത്. ഇതിലായിരുന്നു ആദ്യം ദൃശ്യങ്ങള് പകര്ത്തപ്പെട്ടത്. 2014ലായിരുന്നു 19കാരിയുടെ അമ്മയുടെ പുനര്വിവാഹം. മൂത്ത മകള് മുന് ബന്ധത്തിലേതാണ്. പെണ്കുട്ടിയുടെ പിതാവ് വിദേശത്ത് ജോലി ചെയ്ത് വരികയാണ്. മകളും ഏറെക്കാലമായി പിതാവിനൊപ്പം വിദേശത്ത് പഠനവും മറ്റും നടത്തിവരികയായിരുന്നു. തുടര്ന്ന് 2023ലാണ് തുടര്പഠനത്തിനും അമ്മയോടൊപ്പം ജീവിക്കാനുമായി യുവതി സിംഗപ്പൂരിലേക്ക് മടങ്ങിയെത്തിയത്.
മക്കയിലെ പള്ളിക്കുള്ളില് 'അരുതാത്തത്' ചെയ്തു; രണ്ട് ബംഗ്ലാദേശികളെ സൗദി തൂക്കിലേറ്റി...
തുടര്ന്ന് 2024 മേയ് മാസം ഇവരുടെ ആറുവയസുള്ള ഇളയ കുട്ടി ശുചിമുറിയിലെ ബ്ലീച്ച് എടുത്ത് കുടിക്കുകയായിരുന്നു. തുടര്ന്ന് കുട്ടിയെ നിരീക്ഷിക്കാനാണ് ക്യാമറ സ്ഥാപിച്ചത്. എന്നാല് ക്യാമറയെക്കുറിച്ച് മൂത്ത മകള്ക്ക് ധാരണയുണ്ടായിരുന്നില്ല. യുവതി മുറിയില് വച്ച് കുളിച്ചു. പിന്നീട് ദൃശ്യങ്ങള് നിരീക്ഷിക്കവെയാണ് രണ്ടാനച്ഛന് യുവതിയുടെ നഗ്നദൃശ്യങ്ങള് കണ്ടെത്തിയത്. ഉടന് തന്നെ ഇയാള് തന്റെ ഭാര്യയോട് സംഭവത്തെക്കുറിച്ച് പറഞ്ഞു. പിന്നാലെ ദൃശ്യങ്ങള് ഡിലീറ്റ് ചെയ്യുകയും ചെയ്തു.
എന്നാല് പിന്നീട് ഇയാള്ക്ക് വീണ്ടും യുവതിയുടെ നഗ്നത കാണാന് തോന്നുകയും രഹസ്യക്യാമറ വാങ്ങി കുളിമുറിയില് വയ്ക്കുകയുമായിരുന്നു. പലതവണ ഇത്തരത്തില് ഇയാള് ദൃശ്യങ്ങള് പകര്ത്തി. എന്നാല് ദൃശ്യങ്ങള്ക്ക് വ്യക്തത വരാതിരുന്നതോടെ ഇയാള് തന്റെ ഫോണ് കുളിമുറിയില് രഹസ്യമായി സ്ഥാപിച്ചു. തുടര്ന്ന് മകള് ഈ ഫോണ് കണ്ടെത്തുകയായിരുന്നു. പിന്നാലെ അമ്മ പൊലീസില് പരാതിയും നല്കി. 2025ലായിരുന്നു ഇത്. ഒരു വര്ഷത്തോളം നീണ്ട കേസിനൊടുവില് ഈ വര്ഷം പ്രതിക്ക് ഒന്പത് മാസം തടവുശിക്ഷ വിധിച്ചു. തനിക്ക് തെറ്റുപറ്റിയതാണെന്നും കുടുംബത്തോട് മാപ്പ് ചോദിക്കുന്നെന്നും ശിക്ഷ കഴിഞ്ഞാല് കുടുംബത്തിനടുത്തേക്ക് മടങ്ങാനാണ് ആഗ്രഹമെന്നും ഇയാള് പറഞ്ഞു.