Image Credit;X
ഇന്ഫ്ലുവന്സറായ കാമുകിയുടെ ഫ്ലാറ്റില് നിന്ന് യുവാവ് വീണ് മരിച്ച കേസില് വന് ട്വിസ്റ്റ്. ലക്നൗ സ്വദേശിയായ കോടീശ്വരന് ശിവ ശര്മയാണ് വെള്ളിയാഴ്ച രാത്രി കാമുകിയുടെ ഫ്ലാറ്റിന്റെ ബാല്ക്കണിയില് നിന്നും വീണ് മരിച്ചത്. മകന്റെ മരണത്തില് ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ശിവയുടെ അമ്മ പൊലീസില് നല്കിയ പരാതിയില് നടത്തിയ അന്വേഷണത്തിലാണ് വന് ട്വിസ്റ്റ്. കാമുകിയായ ശ്രദ്ധ ദുബെയുടെ ഫ്ലാറ്റില് നിന്നും പൊലീസ് ലൈംഗികോത്തേജന മരുന്നും സെക്സ് ടോയ്സും കണ്ടെടുത്തു. ഫ്ലാറ്റിലെ സിസിടിവി ദൃശ്യം ശേഖരിച്ചപ്പോള് 'സെക്രട്ടേറിയറ്റ്' ബോര്ഡ് വച്ച ആഡംബരക്കാര് ശിവ വീണതിന് പിന്നാലെ ഫ്ലാറ്റിലേക്ക് എത്തിയതും കണ്ടെടുത്തു. കൊലപാതകത്തില് ഉന്നതര്ക്ക് പങ്കുണ്ടെന്നും ദുബെയുടെ ഫ്ലാറ്റില് ദുരൂഹമായതെന്തോ സംഭവിച്ചുവെന്നും പൊലീസ് സംശയിക്കുന്നു. Also Read: കാമുകന് ബാല്ക്കണിയില് നിന്ന് വീണു; ഡ്രൈവറെ മാത്രം കൂട്ടി ആശുപത്രിയിലേക്ക് വിട്ട് യുവതി; ദാരുണാന്ത്യം, ദുരൂഹത
മകനെ കാമുകിയായ ശ്രദ്ധ ബ്ലാക്ക്മെയില് ചെയ്തുവെന്നും ശാരീരികമായി ഉപദ്രവിച്ചിരുന്നുവെന്നും മകന്റെ ശരീരത്തിലാകെ സിഗരറ്റിന് കുത്തിയ പാടുകളും മുഖത്ത് ലിപ്സ്റ്റികും മേക്കപ്പും പുരണ്ടിരുന്നുവെന്നും ആശുപത്രിയിലെത്തിക്കുമ്പോള് അടിവസ്ത്രം മാത്രമാണ് ഉണ്ടായിരുന്നതെന്നും ശിവയുടെ അമ്മ രഞ്ജന ശര്മയുടെ പരാതിയില് വ്യക്തമാക്കിയിരുന്നു. ഉന്നത രാഷ്ട്രീയ നേതാക്കളുമായും ക്രിക്കറ്റ് താരങ്ങളുമായും ഉന്നത സര്ക്കാര് ഉദ്യോഗസ്ഥരുമായും ദുബെയ്ക്ക് ബന്ധമുണ്ടെന്നും കള്ളക്കേസില് കുടുക്കി മകനെ ജയിലിലാക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും രഞ്ജന പറയുന്നു.
രഞ്ജനയുടെ പരാതിയില് ശ്രദ്ധ ദുബെ, സഹോദരി, ശിവയെ ആശുപത്രിയില് എത്തിച്ച ഡ്രൈവര്, വീട്ടിലെ സഹായി എന്നിവര്ക്കെതിരെ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. സിസിടിവി ദൃശ്യങ്ങള്ക്ക് പുറമെ ഫോണിലെ ചാറ്റുകളടക്കം പൊലീസ് പരിശോധിക്കുന്നുണ്ട്. ശിവ ബാല്ക്കണിയില് നിന്ന് താഴെ വീണുവെന്നും ആശുപത്രിയിലേക്ക് ഡ്രൈവര് കൊണ്ടുപോയിട്ടുണ്ടെന്നും ദുബെ , രഞ്ജനയെ ഫോണില് വിളിച്ച് അറിയിക്കുകയായിരുന്നു. ആശുപത്രിയിലെത്തിയ രഞ്ജന പക്ഷേ മരിച്ച നിലയില് മകന് കിടക്കുന്നതാണ് കണ്ടത്.
സംഭവത്തിന് പിന്നാലെ ദുബെ ഒളിവിലും പോയി. ദുബെയ്ക്കായി ഡല്ഹിയിലടക്കം പൊലീസ് അന്വേഷണം ഊര്ജിതമാക്കി. നേപ്പാളിലേക്ക് കടന്നതായുള്ള സൂചന ലഭിച്ചതോടെ ആ വഴിക്കും അന്വേഷണം നടക്കുകയാണ്. ശിവ ബാല്ക്കണിയില് നിന്ന് വീണതിന് പിന്നാലെ ഫ്ലാറ്റിലെ താഴത്തെ നിലയില് നിന്നും നിരവധിപ്പേര് ഓടിയിറങ്ങുന്നതും ഫ്ലാറ്റില് നിന്നും പോകുന്നതും സിസിടിവി ദൃശ്യങ്ങളിലുണ്ട്. വീഴ്ച സംഭവിച്ച് 15 മിനിറ്റിനകം ഫ്ലാറ്റിലേക്ക് ഔഡി കാര് എത്തുകയും പോകുകയും ചെയ്തു. കാറിനുള്ളില് ആരായിരുന്നുവെന്നും എന്തിനാണ് ഫ്ലാറ്റിലേക്ക് വന്നതെന്നും പൊലീസ് അന്വേഷിക്കുകയാണ്.