Iranians react after a ceasefire announcement at the Enqelab square, in Tehran, on April 8 2026. The United States and Iran agreed to a two-week ceasefire Tuesday barely an hour before US President Donald Trump's deadline to obliterate the rival country was set to expire, with Tehran to temporarily reopen the vital Strait of Hormuz. (Photo by AFP) /
ഒൻപതു മാസത്തെ യുദ്ധത്തിനു പിന്നാലെ ഇറാൻ സാമ്പത്തികമായി തകർന്നതായി യുഎസ് സെൻട്രൽ കമാൻഡ്. ഇറാന് 2,500 കോടി ഡോളറിന്റെ എണ്ണ വരുമാനം നഷ്ടമായെന്നും 3.50 കോടി ഡോളറിന്റെ ക്രിപ്റ്റോകറൻസികൾ യുഎസ് മരവിപ്പിച്ചെന്നും സെൻട്രൽ കമാൻഡ് ചീഫ് അഡ്മിനറൽ ബ്രാഡ് കൂപ്പർ പറഞ്ഞു.
ഇറാന്റെ പ്രോക്സികൾ സേനാംഗങ്ങൾക്ക് ശമ്പളം നൽകാതെ ഐആർജിസിക്കായി പണം എത്തിക്കുകയാണെന്ന് സെൻട്രൽ കമാൻഡ് പുറത്തിറക്കിയ വിഡിയോ സന്ദേശത്തിൽ കൂപ്പർ പറഞ്ഞു. വർഷങ്ങളായി ഇറാൻ സാമ്പത്തികമായി സഹായിച്ച ഹമാസും ഹിസ്ബുല്ലയും ഇറാഖിലെ ഷിയാ സേനകളും ഇറാനെ തിരിച്ച് സാമ്പത്തികമായി സഹായിക്കുകയാണ്. ഐആർജിസിക്ക് പണം എത്തിക്കാൻ ഇറാൻ പ്രോക്സികൾ പോരാളികള്ക്ക് ശമ്പളം പോലും തടഞ്ഞുവെക്കുന്നതായി റിപ്പോർട്ടുകളുണ്ട്. ഐആർജിസി സ്വന്തം സൈനികർക്ക് ശമ്പളം നൽകുന്നില്ലെന്നും കൂപ്പർ പറഞ്ഞു.
ഹോർമുസിന്റെ നിയന്ത്രണം യുഎസിന്റെയും സഖ്യ കക്ഷികളുടെയും കയ്യിലാണ്. ഇറാനിൽ നിന്നുള്ള 2,500 കോടി ഡോളർ വിലമതിക്കുന്ന അസംസ്കൃത എണ്ണ കയറ്റുമതി യുഎസ് തടഞ്ഞിട്ടുണ്ട്. 3.50 കോടി ഡോളർ വിലമതിക്കുന്ന ഇറാന്റെ ക്രിപ്റ്റോകറൻസി മരവിപ്പിച്ചു. ഇറാൻ ഭരണകൂടം സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെന്ന് വ്യക്തമാണ്. ഇതാണ് ഐആർജിസിക്ക് കൂടുതൽ നിരാശയുണ്ടാകുന്നതെന്നും കൂപ്പർ പറഞ്ഞു.
സാമ്പത്തികമായി തകർന്നതോടെ പൊതുമേഖലാ ജീവനക്കാർക്കുള്ള ശമ്പളവും പെൻഷനുമടക്കം സർക്കാർ പിടിച്ചുവച്ചിരിക്കുകയാണ്. ഹോർമുസിലെ നാവിക ഉപരോധത്തിനൊപ്പം സാമ്പത്തിക ഉപരോധങ്ങളും തുടരുന്ന സാഹചര്യത്തിലാണ് ഈ സാമ്പത്തിക പ്രതിസന്ധി. ഹോർമുസ് കടലിടുക്കിൽ കപ്പലുകൾക്കു നേരെ നടക്കുന്ന ആക്രമണങ്ങൾ വർധിക്കുന്നതിനു കാരണം ഐആർജിസിയുടെ നിരാശയാണ്. ആക്രമണം നടക്കുന്നുണ്ടെങ്കിലും ഹോർഡമുസ് തുറന്നുകിടക്കുകയാണെന്നും കഴിഞ്ഞ ആഴ്ച മാത്രം 400 കപ്പലുകളും 100 ദശലക്ഷം ബാരൽ എണ്ണവും കടന്നുപോയതായും കൂപ്പർ അവകാശപ്പെട്ടു.
അതേസമയം, ഹോർമുസിൽ ഇറാനെതിരെ യു.എസ് നടത്തുന്ന വ്യോമാക്രമണങ്ങൾക്ക് നിലവിൽ നിർത്തിവച്ചിരിക്കുകയാണ്. യുഎസിൽ നടക്കുന്ന മിഡ്ടേം തിരഞ്ഞെടുപ്പിന് മുന്നോടിയായി സംഘർഷം വഷളാകുന്നത് ഒഴിവാക്കാനാണിതെന്നാണ് വിവരം. യുദ്ധം അവസാനിപ്പിക്കാനുള്ള നിർദേശത്തിനുമേൽ ഇറാന്റെ മറുപടിക്കായി യുഎസ് കാത്തിരിക്കുകയാണ്. നിർദ്ദേശം ഇറാന്റെ പരിഗണനയിലാണെന്ന് യുഎസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. മിഡ്ടേം തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ മറുപടി വൈകരുതെന്നും തിരഞ്ഞെടുപ്പിന് ശേഷം ട്രംപ് അനുഭാവപൂർവ്വമായ സമീപനം സ്വീകരിക്കുമെന്ന് യാതൊരു ഉറപ്പുമില്ലെന്നും ഇടനിലക്കാർ ഇറാനിയൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.