സെലിബ്രിറ്റികള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്നാണ് ഫേക്ക് അക്കൗണ്ടുകള്‍. അരാധകരെ തെറ്റിദ്ധരിപ്പിക്കുന്ന ഈ ഫേക്ക് അക്കൗണ്ടുകളുടെ ചതിക്കുഴിയില്‍ വീണ ആരാധകരുടെ കഥകള്‍ നിരവധിയുണ്ട്. എന്നാല്‍ തന്‍റെ ഫേക്ക് അക്കൗണ്ടില്‍ പണം കളയുന്ന ആരാധകര്‍ക്കായി പ്രത്യേക സഹായവുമായി രംഗത്തെത്തിയിരിക്കുകയാണ് അമേരിക്കന്‍ അഡള്‍ട്ട് വെബ്സൈറ്റായ ഓണ്‍ലിഫാന്‍സ് മോഡലായ സെസെ റോസ് (CeCe Rose). തന്‍റെ ഫേക്ക് അക്കൗണ്ടുകള്‍ വഴി ആളുകള്‍ തട്ടിപ്പ് നടത്തുന്നുണ്ടെന്ന് വ്യക്തമായതോടെയാണ് സെസെ നിയമനടപടിയുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചത്.

ഇന്‍സ്റ്റാഗ്രാമില്‍ 2.2 ദശലക്ഷം ഫോളോവേഴ്സ് ഉള്ള സെസെ ഓണ്‍ലി ഫാന്‍ വഴി മാത്രമായി കോടികളാണ് സമ്പാദിക്കുന്നത്. തന്‍റെ അത്യാധുനിക സോഷ്യല്‍ മീഡിയ സെക്യൂരിറ്റി ടീമിനെ ഉപയോഗിച്ച് ഒരു ദിവസം മാത്രം 371 അക്കൗണ്ടുകളാണ് സെസെ പൂട്ടിച്ചത്.

തന്‍റെ ഫേക്ക് ഒരു ഫേക്ക് അക്കൗണ്ടിലൂടെ ഒരാള്‍ സംസാരിച്ച് തന്‍റെ വ്യാജനോട് പ്രണയത്തിലായെന്നും എന്നാല്‍ താനാണ് അതെന്ന് കരുതിയെന്നും അയാളുടെ അവസ്ഥ തന്നെ വേദനിപ്പിച്ചെന്നും സെസെ കൂട്ടിച്ചേര്‍ത്തു.

ENGLISH SUMMARY:

CeCe Rose OnlyFans model recently took strict legal action against hundreds of fake social media accounts to protect her loyal fans from online scams. The popular digital creator successfully shut down numerous impersonator profiles that were deceiving followers and misusing her identity.