മോഡലിങ്ങിന്റെ മറവിൽ മനുഷ്യക്കടത്തും സെക്സ് റാക്കറ്റും നടത്തിയ കേസിൽ മുഖ്യപ്രതികളായ ബിലാലും സിന്ധുവും ചേർന്ന് ഇടപാടുകൾ ആരംഭിച്ചത് അഞ്ച് വർഷം മുൻപ്. ഇരുവരുടെയും പണ ഇടപാടുകളിൽ വിശദമായ അന്വേഷണം ആരംഭിച്ചു. പ്രതികൾക്കായി തിങ്കളാഴ്ച കസ്റ്റഡി അപേക്ഷ നൽകും.
ദുബായിൽ വച്ച് പരിചയപ്പെട്ട സിന്ധുവും ബിലാലും ചേർന്ന് അഞ്ച് വർഷം മുൻപാണ് സെക്സ് റാക്കറ്റ ഇടപാടുകൾ ആരംഭിച്ചത്. കേരളത്തിലേക്ക് തിരിച്ചെത്തിയ ബിലാൽ ജോലി വാഗ്ദാനം ചെയ്താണ് യുവതികളെ വലയിലാക്കിയിരുന്നത് ഇതിനായി ഇയാൾ നിരവധി സിമ്മുകളും ഉപയോഗിച്ചിരുന്നു. ബിലാലിന് പണം നൽകിയിരുന്നതായി സിന്ധുവും കുറ്റസമ്മതം നടത്തിട്ടുണ്ട്. ഇരുവരുടെയും പണമിടപാടുകളുടെയും ബാങ്ക് അക്കൗണ്ടുകളുടെയും വിവരങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. കേരളത്തിന് പുറമെ ബെംഗുളുരുവിൽ നിന്നും യുവതികളെ ബിലാൽ ദുബായിയിൽ എത്തിച്ചതായാണ് കണ്ടെത്തൽ . കേസിൽ ഇതുവരെ നാല് പ്രതികളാണ് പിടിയിലായിട്ടുള്ളത്. മുഖ്യപ്രതികളായ സിന്ധുവിനെയും ബിലാലിനെയുംകസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാൻ അന്വേഷണ സംഘം തിങ്കളാഴ്ച അപേക്ഷ നൽകും