എറണാകുളം മലയിടംതുരുത്ത് പാരിയത്തുകാവിലെ കുടുംബങ്ങളെ കുടിയിറക്കുന്ന വിഷയത്തിൽ സർക്കാർ തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിക്കും. സ്ഥലത്തെ താമസക്കാരും മന്ത്രി റോജി എം. ജോണുമായി നടത്തിയ ചർച്ചയിലാണ് സർക്കാർ തീരുമാനം അറിയിച്ചത്. പൊലീസ് നടപടികൾ ഒന്നും ഇനി ഉണ്ടാകില്ലെന്നും മന്ത്രി ഉറപ്പ് നൽകി. കുടുംബങ്ങളും ചർച്ചയിൽ തൃപ്തി അറിയിച്ചു.
23നു മുൻപ് പാരിയത്തുകാവിലെ കുടുംബങ്ങളെ കുടിയൊഴിപ്പിക്കണമെന്ന് കോടതി അന്ത്യശാസനം നൽകിയിരിക്കെയാണ് സർക്കാരിന്റെ ഇടപെടൽ. വിഷയം തിങ്കളാഴ്ച ഹൈക്കോടതിയെ അറിയിക്കും. അതിനിടയിൽ യാതൊരു പൊലീസ് നടപടിയും ഉണ്ടാകില്ലെന്ന് മന്ത്രി റോജി എം ജോൺ സമരക്കാരുമായി നടത്തിയ ചർച്ചയിൽ അറിയിച്ചു. കോടതിവിധി എതിരായാൽ കുടുംബങ്ങളെ പുനരധിവസിപ്പിക്കുമെന്നും മന്ത്രി ഉറപ്പ് നൽകി. ചർച്ച തൃപ്തികരമാണെന്നും സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായും പരിയത്തുകാവിലെ താമസക്കാർ.
ചർച്ചയ്ക്കൊടുവിലും പോലീസ് വരാതിരിക്കാനുള്ള യാതൊരു നിയമ നടപടിയും സർക്കാർ സ്വീകരിച്ചിട്ടില്ലെന്നാണ് മുൻ എംഎൽഎ പി.വി ശ്രീനിജിൻ ഉൾപ്പെടെയുള്ള സമരസമിതിയുടെ പ്രതികരണം. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് തെരുവിലിറക്കാനുള്ള ശ്രമമാണ് സിപിഎം നേതൃത്വം നടത്തുന്നതെന്ന് എംഎൽഎ വി.പി സജീന്ദ്രനും തുറന്നടിച്ചു