us-students

TOPICS COVERED

അമേരിക്കയിൽ പഠനം പൂർത്തിയാക്കിയ ശേഷം അവിടെ തന്നെ ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന വിദേശ വിദ്യാർഥികൾക്ക് കനത്ത തിരിച്ചടി. പഠനത്തിനുശേഷം അമേരിക്കയില്‍ ജോലി തേടുന്നവര്‍ എഴുപതിനായിരം ഡോളര്‍ ഫീസ് നല്‍കണമെന്ന് നിര്‍ദേശം. 60 ലക്ഷം രൂപ നല്‍കുക എന്നത് ആയിരക്കണക്കിന് ഇന്ത്യൻ വിദ്യാർഥികളുടെ സ്വപ്നത്തിന് തിരിച്ചടിയാകും. 

പഠനം പൂർത്തിയാക്കിയ അന്താരാഷ്ട്ര വിദ്യാർഥികൾക്ക് അമേരിക്കയിൽ തങ്ങളുടെ പഠനമേഖലയുമായി ബന്ധപ്പെട്ട് ജോലി ചെയ്യാനുള്ള അവസരമാണ് OPT അഥവാ ഒപ്ഷനല്‍ പ്രാക്ടിക്കല്‍ ട്രെയിനിങ്. ആദ്യം 60 ലക്ഷം രൂപയും തുടര്‍ന്നുള്ള പുതുക്കലിന്  25 ലക്ഷം രൂപയും നല്‍കണം. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഫീസ് നല്‍കണമെന്നാണ് നിര്‍ദേശമെങ്കിലും ഈ ചെലവ് വിദ്യാര്‍ഥികളില്‍ നിന്നു തന്നെ ഈടാക്കാനാണ് സാധ്യത.  

പഠനച്ചെലവിനൊപ്പം ഇത്രയും വലിയ അധിക ബാധ്യത കൂടി വന്നാൽ ഇന്ത്യൻ വിദ്യാർഥികളുടെ ഒഴുക്കിനെയും പുതിയ തീരുമാനം ബാധിച്ചേക്കാം. OPTയിലൂടെ പഠനച്ചെലവിന്‍റെ ഒരു ഭാഗം തിരിച്ചുപിടിക്കാമെന്ന് പ്രതീക്ഷിക്കുന്ന വിദ്യാർഥികൾക്കും ഇത് തിരിച്ചടിയാണ്. നിർദേശം അന്തിമ നിയമമാകുന്നതിന് മുമ്പ് കൂടുതൽ ചർച്ചകളും മാറ്റങ്ങളും ഉണ്ടായേക്കാമെന്നാണ് പ്രതീക്ഷ. 

ENGLISH SUMMARY:

US work visa fee for international students has become a major concern as a proposed 70,000 dollar fee threatens the dreams of thousands of Indian graduates planning to work abroad. This steep financial burden on the OPT program could significantly impact student enrollment and post-graduation employment in the United States.