21 വയസെന്ന് അവകാശപ്പെട്ട 16കാരിയുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ട എട്ട് യുവാക്കള്‍ അറസ്റ്റില്‍. സിംഗപ്പൂരിലാണ് സംഭവം. കേസിന്‍റെ സാഹചര്യം മനസിലാക്കി കേസിലകപ്പെട്ട രണ്ട് യുവാക്കള്‍ക്ക് ഏഴ്, എട്ട് ആഴ്ചകള്‍ മാത്രം ജയില്‍ശിക്ഷയാണ് വിധിച്ചിരിക്കുന്നത്. 

പ്രതിയായ ഒരാളുടെ മൊഴി പ്രകാരം ഇയാള്‍ക്ക് ഫോണില്‍ അപ്രതീക്ഷിതമായി ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ താല്‍പര്യമുണ്ടോ എന്ന തരത്തിലുള്ള മെസേജ് വരികയായിരുന്നു. ഇതോടെ ഇയാള്‍ നമ്പറില്‍ ബന്ധപ്പെട്ടു. തുടര്‍ന്ന് 150 ഡോളര്‍ (14,500 രൂപ) ഇവര്‍ ആവശ്യപ്പെട്ടു. ഇതയച്ച് നല്‍കിയ 32കാരനായ യുവാവിനോട് ഗെയ്‌ലോങ് ബഹ്റു പ്രദേശത്തെ ഫ്ലാറ്റില്‍ എത്തിച്ചേരാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് സ്ഥലത്ത് വച്ച് ഇയാള്‍ യുവതിയെ കണ്ടുമുട്ടുകയായിരുന്നു. ഇവര്‍ തനിക്ക് 21 വയസാണെന്നാണ് അവകാശപ്പെട്ടത്. തുടര്‍ന്ന് ഇയാള്‍ യുവതിയുമായി ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ ശ്രമിച്ചു എന്നാല്‍ പരാജയപ്പെട്ടു. 

2024ലാണ് കേസിനാസ്പദമായ സംഭവമായത്. എന്നാല്‍ ഏത് രീതിയിലാണ് എട്ട് യുവാക്കളിലേക്ക് കേസെത്തിയതെന്ന് വ്യക്തമല്ല. പിന്നീട് നടന്ന അന്വേഷണത്തിലാണ് മറ്റ് ഏഴ് യുവാക്കളെക്കുറിച്ച് വിവരം ലഭിക്കുന്നത്. കേസിന്‍റെ സാഹചര്യം കണക്കിലെടുത്ത് യുവാക്കള്‍ക്ക് ഗുരുതരമായ ശിക്ഷ നല്‍കാന്‍ സാധ്യതയില്ലെന്നാണ് ആദ്യം പിടിയിലായ യുവാവിന് ലഭിച്ച ശിക്ഷയില്‍ നിന്ന് വ്യക്തമാകുന്നത്.

ENGLISH SUMMARY:

Singapore underage sex case involves the arrest of eight youths for engaging in sexual relations with a 16-year-old girl who claimed to be 21. The case highlights the complexities of online interactions and juvenile justice in Singapore.