വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനത്തിനു കാൾ ഡീസെറോത്ത്, പീറ്റർ ഹെഗ്മാൻ, ജോർജ് നഗൽ എന്നിവർ അർഹരായി. ലൈറ്റ്-ഗേറ്റഡ് അയോൺ ചാനലുകളെയും ഒപ്‌റ്റോജെനെറ്റിക്‌സിനെയും കുറിച്ചുള്ള കണ്ടെത്തലുകൾക്കാണ് ഇക്കുറി വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചത്. സ്വീഡനിലെ സ്റ്റോക്ക്‌ഹോമിലെ കരോലിൻസ്ക ഇൻസ്റ്റിറ്റ്യൂട്ടിൽ നൊബേൽ അസംബ്ലിയാണ് സമ്മാനം പ്രഖ്യാപിച്ചത്.
ജീവശാസ്ത്രത്തിലോ വൈദ്യശാസ്ത്രത്തിലോ ഉള്ള പ്രധാന കണ്ടെത്തലുകൾക്കാണ് വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം നൽകി ആദരിക്കുന്നത്. സമാധാനം ഒഴികെയുള്ള വിഭാഗങ്ങളിലെ ജേതാക്കളെ സ്വീഡനിലെ നൊബേൽ പുരസ്കാര സമിതിയാണു തിരഞ്ഞെടുക്കുന്നത്; പ്രഖ്യാപനം സ്വീഡന്റെ തലസ്ഥാനമായ സ്റ്റോക്കോമിൽ.
സമാധാന നൊബേൽ ജേതാവിനെ നിശ്ചയിക്കുന്നത് നോർവീജിയൻ പാർലമെന്റിന്റെ അഞ്ചംഗ സമിതിയാണ്; പ്രഖ്യാപനം നോർവേ തലസ്ഥാനമായ ഓസ്‌ലോയിൽ. നൊബേൽ സമ്മാനങ്ങൾക്കു കാരണമായ ആൽഫ്രഡ് നൊബേലിന്റെ ചരമവാർഷികദിനമായ ഡിസംബർ 10നാണ് പുരസ്കാരം സമ്മാനിക്കുന്നത്.