• വിമാനം ബോധപൂർവം തകർക്കാൻ ആഗ്രഹിച്ചിരുന്നുവെന്നും തനിക്ക് മരിക്കാൻ പേടിയില്ലെന്നും ചോദ്യം ചെയ്യലിൽ കോ-പൈലറ്റ് ഹമാം അൽ-ഹമാമി അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തി.

ഫ്ലൈദുബായ്‍യുടെ ടെല്‍അവീവ് വിമാനത്തില്‍ ആക്രമണം നടത്തിയ കോ–പൈലറ്റ് ഹമാം അല്‍–ഹമാമിയുടെ ചോദ്യം ചെയ്യല്‍ വിവരങ്ങള്‍ പുറത്ത്. വിമാനം ബോധപൂർവം തകർക്കാൻ ആഗ്രഹിച്ചിരുന്നുവെന്നും തനിക്കു മരിക്കാന്‍ േപടിയില്ലെന്ന് ഹമാം അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞതായി വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്തു. ഹമാം എങ്ങനെ തീവ്രആശയങ്ങളിലേക്ക് ആകൃഷ്ടനായെന്നും ഇത്തരത്തിലൊരാളെ എങ്ങനെ വിമാനം പറത്താന്‍ അനുവദിച്ചു എന്നതിലും അന്വേഷണം നടക്കുന്നുണ്ട്. 

Also Read: വിമാനത്തിലുണ്ടായിരുന്നത് 'ഓണ്‍ ഡ്യൂട്ടി' പൈലറ്റുമാരെന്ന് ഫ്ലൈ ദുബായ്! അടിമുടി ദുരൂഹതയെന്ന് സോഷ്യല്‍ മീഡിയ

ത്രീവ വെബ്സൈറ്റുകള്‍ സന്ദര്‍ശിച്ചതിനാണ് ആദ്യ കമ്പനിയായ ഒമാനി എയര്‍ നിന്നും ഹമാമിയെ പൈലറ്റ് ജോലിയില്‍ നിന്നും നീക്കിയത്. പിന്നാലെ ഡെസ്ക് ജോലിയിലേക്ക് മാറ്റിയ ഇയാള്‍ക്ക് കൗണ്‍സിലിംഗും നല്‍കി. കമ്പനിയില്‍ നിന്നും രാജിവച്ച ഹമാമി പിന്നീട് ഫ്ലൈദുബായില്‍ ജോലിയില്‍ പ്രവേശിക്കുന്നത് ഈ വര്‍ഷം ഫെബ്രുവരിയിലാണ്. ഫ്ലൈദുബായില്‍ ജോലിക്കെടുക്കും മുന്‍പ് ഹമാമിയുടെ പൂര്‍വചരിത്രം കമ്പനിക്ക് അറിയാമായിരുന്നോ എന്നതില്‍ വ്യക്തതയില്ല. 

Also Read: 'പ്രാര്‍ഥിക്കാന്‍ എഴുന്നേറ്റു, പിന്നാലെ എന്‍റെ തലയ്ക്ക് ആഞ്ഞടിച്ചു; കോക്പിറ്റ് രണ്ടുവട്ടം തുറന്നു

സിറിയയിലെ ഹമാമിന്‍റെ ബന്ധത്തെ പറ്റിയും അന്വേഷണം നടക്കുന്നുണ്ട്. ആഭ്യന്തര യുദ്ധകാലത്ത് ഹമാം സിറിയയിലുണ്ടായിരുന്നു. ഒമാന്‍ പൗരനായ ഹമാം അൽഹമാമി യുഎഇയിലാണ് ജനിച്ചത്. ഇയാളുടെ പിതാവ് ഒമാനിയും അമ്മ സിറിയന്‍ സ്ത്രീയുമാണ്. ആക്രമണമുണ്ടായ ശേഷം സൗദിയിലെ തബൂക്കിൽ വിമാനം അടിയന്തരമായി ലാൻഡ് ചെയ്തതിനു പിന്നാലെ ഹമാം അൽഹമാമിയെ സൗദി അറേബ്യയിൽ നിന്നും യുഎഇയിലേക്ക് മാറ്റിയിട്ടുണ്ട്. 

ഹമാമിന്റെ നീക്കം ചെയ്ത എക്സ് അക്കൗണ്ടിൽ നിന്നുള്ള 3000 ത്തോളം സ്ക്രീൻഷോട്ടുകളുടെ വിവരങ്ങളും പുറത്തുവന്നു. തീവ്രയാഥാസ്ഥിതികവും സ്ത്രീവിരുദ്ധ കാഴ്ചപാടുകളും ഉൾപ്പെടുന്നതാണ് പോസ്റ്റുകൾ. സൗദി സ്ത്രീകളെ ബന്ധപ്പെടാൻ ഹമാം വ്യാജ അക്കൗണ്ട് ഉണ്ടാക്കിയതായി ഒരു പോസ്റ്റിൽ പറയുന്നു. തന്റെ ഭാര്യ ജോലി ചെയ്യാൻ പാടില്ല എന്നാണ് മറ്റൊരു പോസ്റ്റിൽ പറയുന്നത്. ഇന്റർനെറ്റ് ആർക്കൈവില്‍ ഇവയുടെ സ്ക്രീന്‍ഷോട്ടുകള്‍ ലഭ്യമാണ്. 

182 യാത്രക്കാരാണ് ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്ക് പറന്ന ഫ്ലൈ ദുബായ് വിമാനത്തിലെ ഒമാനി പൗരനായ കോ-പൈലറ്റ് വിമാനത്തിന്‍റെ നിയന്ത്രണം കൈക്കലാക്കാന്‍ ക്യാപ്റ്റനായ സ്മിത് മച്ഛാറിനെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ സാരമായി പരുക്കേറ്റ് രക്തത്തിൽ കുളിച്ച അവസ്ഥയിലും ക്യാപ്റ്റൻ സ്മിത് മച്ഛാര്‍ പ്രകടിപ്പിച്ച അസാധാരണമായ മനസ്സാന്നിധ്യവും ധീരതയുമാണ് ഒരു വലിയ ദുരന്തം ഒഴിവാക്കിയത്. യാത്രക്കാരുടെയും വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരായ പൈലറ്റുമാരുടെയും സഹായത്തോടെയാണ് വിമാനം സൗദിയിലെ തബൂക്കില്‍ അടിയന്തര ലാന്‍ഡിങ് നടത്തുകയായിരുന്നു.

ENGLISH SUMMARY:

Interrogation details have emerged regarding Hamam Al-Hamami, the Omani co-pilot who attempted to hijack a Flydubai flight traveling from Dubai to Tel Aviv. According to a Wall Street Journal report, Hamami admitted to interrogators that he intended to crash the plane deliberately and was not afraid to die. The co-pilot, who had previously been removed from active flying duties by Oman Air due to radical website visits, had opened a fake account to contact Saudi women and expressed extreme misogynistic views. A catastrophic disaster was averted due to the extraordinary composure of Captain Smith Machar, who managed to land the aircraft safely in Tabuk, Saudi Arabia, despite suffering severe injuries during the attack.