Image Credit: Bermudan_kolmio /commons.wikimedia

Image Credit: Bermudan_kolmio /commons.wikimedia

വിമാനങ്ങളും കപ്പലുകളും കാണാതാകുന്ന അത്ഭുത പ്രതിഭാസത്തിന് പേരുകേട്ട സ്ഥലമാണ് ബെര്‍മൂഡ. ശാസ്ത്രലോകത്തെ ഏറെ കൗതുകത്തിലാക്കിയ ബര്‍മൂഡ ട്രയാംഗിളിന്‍റെ സത്യമെന്തെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. എന്നാല്‍ നാളുകള്‍ക്ക് ശേഷം പ്രദേശത്ത് വീണ്ടുമൊരു  വിമാനം കാണാതായതിന്‍റെ വാര്‍ത്തകളാണ് പുറത്തു വരുന്നത്. 

 ഒക്ടോബർ 3-ന് പുലർച്ചെയാണ് ബെർമൂഡയിൽ നിന്ന് അമേരിക്കയിലെ ബോസ്റ്റണിലേക്ക് ആറ് പേരുമായി (4 ജീവനക്കാരും 2 യാത്രക്കാരും) പുറപ്പെട്ട 'ഗൾഫ്‌സ്ട്രീം ജി100' (Gulfstream G100) എന്ന എയർ ആംബുലൻസ് വിമാനം കാണാതായത്. കാനഡ ആസ്ഥാനമായുള്ള 'ലാറ്റിറ്റ്യൂഡ് എയർ ആംബുലൻസ്' കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ വിമാനം.

വിമാനം പറന്നുയർന്ന് ഏകദേശം 1 മണിക്കൂർ 45 മിനിറ്റ് പിന്നിട്ടപ്പോൾ, മസാച്യുസെറ്റ്സ് തീരത്തുള്ള നന്റുക്കറ്റ് (Nantucket) ദ്വീപിന് സമീപം വെച്ചാണ് വിമാനം റഡാറിൽ നിന്നും അപ്രത്യക്ഷമായത്.

ഫ്ലൈറ്റ് ട്രാക്കിംഗ് വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വിമാനം 24,000 അടി ഉയരത്തിൽ നിന്നും പെട്ടെന്ന് 11,000 അടിയിലേക്ക് താണിരുന്നു. അതിനുശേഷമാണ് എയർ ട്രാഫിക് കൺട്രോളുമായുള്ള ബന്ധം നഷ്ടപ്പെടുന്നത്.

യു.എസ് കോസ്റ്റ് ഗാർഡിന്റെ നേതൃത്വത്തിൽ വിമാനത്തിനായുള്ള  തിരച്ചിൽ തുടരുകയാണ്. കഴിഞ്ഞ 2026 സെപ്റ്റംബറിലും ബെർമൂഡ ട്രയാംഗിൾ മേഖലയിൽ പെടുന്ന ബഹാമാസിന് സമീപം ഒരു ചെറിയ വിമാനം കാണാതാവുകയും പിന്നീട് തകർന്നു വീണ നിലയിൽ കണ്ടെത്തുകയും ചെയ്തിരുന്നു.

ENGLISH SUMMARY:

Bermuda Triangle is famous for vanishing planes and ships, and the mystery of the Bermuda Triangle continues as a Gulfstream G100 air ambulance carrying six people recently disappeared near Nantucket Island.