pakisthan-child-mrg

60 വയസകാരന് മൂന്ന് വയസ് മാത്രം പ്രായമുള്ള കുഞ്ഞിനെ വിവാഹം ചെയ്തു കൊടുത്തെന്ന ഞെട്ടിക്കുന്ന വാർത്തയാണ് ഇപ്പോൾ പാകിസ്താനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ നിന്ന് പുറത്തുവരുന്നത്. സംഭവത്തിൽ കുട്ടിയുടെ പിതാവ് അബ്ദുൾ ബാക്കിയെ ചമാനിൽ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കുഞ്ഞിനെ വിവാഹം ചെയ്ത സലാ ഉദ്ദീൻ എന്നയാൾ ഒളിവിലാണ്. പാകിസ്താനിലെ പഷ്തൂൺ സമുദായങ്ങൾക്കിടയിലുള്ള 'വാൽവാർ' സമ്പ്രദായത്തിൽ 80 ലക്ഷം വാങ്ങിയാണ് കുരുന്നിനെ 60 കാരന് വിറ്റത്. വാൽവർ എന്നാൽ, വരന്റെ കുടുംബം വധുവിന്റെ കുടുംബത്തിന് വിവാഹത്തിന് മുൻപായി ഒരു വില പറഞ്ഞുറപ്പിക്കുകയും അത് നൽകുകയും ചെയ്യുന്ന പരമ്പരാഗത ആചാരമാണ്. 

അതേസമയം, കുഞ്ഞിന്റെ 13 വയസുള്ള സഹോദരിയെ മുൻപ് സലാ ഉദ്ദീന്റെ മകനുമായി വിവാഹം കഴിപ്പിച്ചിരുന്നെന്നും എന്നാൽ, കുട്ടി കൊല്ലപ്പെടുകയും ചെയ്തിരുന്നെന്ന് പൊലീസ് പറയുന്നു. ജനൽ വഴി കുട്ടി പുറത്തേക്ക് നോക്കിയതിന് ദേഷ്യം വന്ന സലാ ഉദ്ദീന്റെ മകൻ ഇരുമ്പുവടികൊണ്ട് അടിച്ചതായാണ് റിപ്പോർട്ടുകൾ. ഈ തർക്കം ഒത്തുതീർപ്പാക്കാനാണ് 3 വയസുള്ള കുഞ്ഞിനേയും വിവാഹം കഴിപ്പിച്ചു നൽകി പണം കൈപ്പറ്റാൻ കുടുംബം ശ്രമിച്ചത്. 

എന്നാൽ, 18 വയസിന് താഴെയുള്ളവരെ കുട്ടികളായി കണക്കാക്കുകയും ബാലവിവാഹം തടയുകയും ചെയുന്ന 2025 ലെ നിയമം ഉണ്ടായിട്ടും പ്രവിശ്യയിൽ ഇത്തരം അനവധി സംഭവങ്ങൾ നടക്കുന്നുണ്ട് എന്ന ആരോപണം ശക്തമാണ്. രാജ്യത്തെ ദശലക്ഷക്കണക്കിന് പെൺകുട്ടികൾ ആണ് പ്രായപൂർത്തിയാകുന്നതിന് മുൻപേ വിവാഹിതരായതെന്ന് യുണിസെഫിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. 

ENGLISH SUMMARY:

A shocking child marriage case has emerged from Balochistan, Pakistan, where a 3-year-old girl was allegedly married to a 60-year-old man after her family reportedly received 8 million rupees under the traditional ‘Walwar’ practice. Police arrested the child’s father, Abdul Baqi, while the alleged groom, Salahuddin, is reportedly absconding. Police also allege that the girl’s 13-year-old sister had previously been married into the same family and later died after an alleged assault. The case has renewed concerns over child marriage despite legal protections for minors in Pakistan.