This photograph made using a lens teleconverter set to its mid-range position causing an image refraction shows Israel's Prime Minister Benjamin Netanyahu speaking during the 81st United Nations General Assembly at the United Nations Headquarters in New York, on September 24, 2026. (Photo by ANGELA WEISS / AFP)

കഴിഞ്ഞ ദിവസമാണ് യുഎന്‍ പൊതുസഭയില്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിന്‍റെ പ്രസംഗത്തിനിടെ നിരവധി രാജ്യങ്ങളിലെ പ്രതിനിധികള്‍ വേദി ഹാള്‍ വിട്ടിറങ്ങിയ സംഭവമുണ്ടായത്. 81ാമത് ജനറല്‍ അസംബ്ലിയില്‍ സംസാരിക്കാന്‍ ആരംഭിച്ചതോടെ തന്നെ നെതന്യാഹുവിനെതിരെ പ്രതിഷേധം ആരംഭിച്ചു. പലസ്തീന്‍ മിഷന്റെ ആഹ്വാനത്തെത്തുടര്‍ന്ന് നിരവധി രാജ്യങ്ങളുടെ പ്രതിനിധികള്‍ ഹാളില്‍ നിന്നും ഇറങ്ങിപ്പോയി. പിന്നാലെ ഇസ്രായേല്‍ പ്രതിനിധി ഇറങ്ങിപ്പോയ രാജ്യങ്ങളുടെ പട്ടിക തയ്യാറാക്കുന്ന വിഡിയോയാണ് പുറത്തുവരുന്നത്. 

ഏറെക്കുറെ ശൂന്യമായ ഹാളിലൂടെ നടക്കുന്ന പ്രതിനിധി കൃത്യമായി രാജ്യങ്ങളെ നിരീക്ഷിച്ച് തന്‍റെ പക്കലുള്ള പേപ്പറില്‍ ഇത്  രേഖപ്പെടുത്തുന്നുണ്ട്. തങ്ങളുടെ ശത്രുരാജ്യങ്ങളുടെ പട്ടിക തയ്യാറാക്കുകയാണ് ഇസ്രായേലെന്നാണ് വിഡിയോ നിരീക്ഷിച്ചുയരുന്ന വിമര്‍ശനം. 

സൗദി അറേബ്യ, ഇറാൻ, സുഡാൻ, ടുനീസിയ, ഉസ്ബെക്കിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലദേശ്, അൾജീരിയ, മലേഷ്യ, മോണ്ടെനെഗ്രോ, കിർഗിസ്ഥാൻ. കൂടാതെ ജോർദാൻ, ലിബിയ, മാർഷൽ ഐലൻഡ്‌സ്, മൗറീഷ്യസ് എന്നീ രാജ്യങ്ങളുടെ സീറ്റുകളും ഒഴിഞ്ഞുകിടന്നു. ചില രാജ്യങ്ങളിൽ നിന്ന് ഒരു പ്രതിനിധി മാത്രം പങ്കെടുക്കുകയും മറ്റുള്ളവർ പ്രതിഷേധത്തിന്റെ ഭാഗമായി ഇറങ്ങിപ്പോവുകയും ചെയ്തു.

സഭയില്‍ നിന്നും നെതന്യാഹുവിനെ ബഹിഷ്ക്കരിച്ച് പ്രതിനിധികള്‍ ഇറങ്ങിപ്പോയ സമയത്ത് അദ്ദേഹത്തെ പിന്തുണയ്ക്കുന്നവര്‍ കയ്യടിച്ച് സ്വീകരിക്കുന്ന കാഴ്ചയും ഇതിനിടെ കണ്ടു. പ്രസംഗം ബഹിഷ്ക്കരിച്ചവരെ വ്യാജ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ എന്നും ധാര്‍മിക ഭീരുക്കള്‍ എന്നും വിളിച്ചാണ് നെതന്യാഹു മറുപടി നല്‍കിയത്.

‘ഇറാനിലെ സ്വേച്ഛാധിപതികള്‍ പതിനായിരക്കണക്കിന് നിരപരാധികളായ ഇറാനിയൻ ജനങ്ങളെ കൊലപ്പെടുത്തിയപ്പോൾ നിങ്ങൾ എവിടെയായിരുന്നു? ഈ ഹാളിൽ ഇനി ഏതെങ്കിലും ധാർമ്മിക ഭീരുക്കൾ ബാക്കിയുണ്ടെങ്കിൽ, ദയവായി അവരും ഇപ്പോൾ തന്നെ പുറത്തുപോകൂ...’ എന്ന് നെതന്യാഹു പ്രസംഗത്തിനിടെ പറഞ്ഞു.

ENGLISH SUMMARY:

Following Benjamin Netanyahu's speech at the UN General Assembly, representatives from numerous countries walked out in protest. This event, spurred by a call from the Palestine Mission, has led to the creation of a video documenting the walkout and the countries involved.