This photograph made using a lens teleconverter set to its mid-range position causing an image refraction shows Israel's Prime Minister Benjamin Netanyahu speaking during the 81st United Nations General Assembly at the United Nations Headquarters in New York, on September 24, 2026. (Photo by ANGELA WEISS / AFP)
ബെന്യാമിൻ നെതന്യാഹുവിന്റെ യുഎന്‍ പൊതുസഭയിലെ പ്രസംഗത്തിനിടെ വന്‍ പ്രതിഷേധം. നിരവധി രാജ്യങ്ങളിലെ പ്രതിനിധികള്‍ ഹാള്‍ വിട്ടിറങ്ങി. 81ാമത് ജനറല്‍ അസംബ്ലിയില്‍ സംസാരിക്കാന്‍ ആരംഭിച്ചതോടെ തന്നെ നെതന്യാഹുവിനെതിരെ പ്രതിഷേധം ആരംഭിച്ചു. പലസ്തീന്‍ മിഷന്റെ ആഹ്വാനത്തെത്തുടര്‍ന്ന് ഡസന്‍ കണക്കിന് രാജ്യങ്ങളുടെ പ്രതിനിധികള്‍ ഹാളില്‍ നിന്നും ഇറങ്ങിപ്പോയെന്നാണ് പുറത്തുവരുന്ന വിവരം.
Also Read: അരിക്ക് പൊന്നുംവില! കഞ്ഞി കുടിക്കാന്‍ 'കൈ' പൊള്ളും; ഇന്ത്യയോട് കൂടുതല്‍ ഗോതമ്പ് ചോദിച്ച് ബംഗ്ലദേശ്
എന്നാല്‍ കൃത്യമായി എതെല്ലാം രാജ്യങ്ങളുടെ പ്രതിനിധികളാണ് നെതന്യാഹുവിന്റെ പ്രസംഗം ബഹിഷ്ക്കരിച്ചതെന്ന് വ്യക്തമല്ല. എങ്കിലും ഒഴിഞ്ഞു കിടന്ന സീറ്റുകള്‍ നോക്കിയുള്ള ഒരു ലിസ്റ്റാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
സൗദി അറേബ്യ, ഇറാൻ, സുഡാൻ, ടുനീസിയ, ഉസ്ബെക്കിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലദേശ്, അൾജീരിയ, മലേഷ്യ, മോണ്ടെനെഗ്രോ, കിർഗിസ്ഥാൻ. കൂടാതെ ജോർദാൻ, ലിബിയ, മാർഷൽ ഐലൻഡ്‌സ്, മൗറീഷ്യസ് എന്നീ രാജ്യങ്ങളുടെ സീറ്റുകളും ഒഴിഞ്ഞുകിടന്നു. ചില രാജ്യങ്ങളിൽ നിന്ന് ഒരു പ്രതിനിധി മാത്രം പങ്കെടുക്കുകയും മറ്റുള്ളവർ പ്രതിഷേധത്തിന്റെ ഭാഗമായി ഇറങ്ങിപ്പോവുകയും ചെയ്തു.
സഭയില്‍ നിന്നും നെതന്യാഹുവിനെ ബഹിഷ്ക്കരിച്ച് പ്രതിനിധികള്‍ ഇറങ്ങിപ്പോയ സമയത്ത് അദ്ദേഹത്തെ പിന്തുണയ്ക്കുന്നവര്‍ കയ്യടിച്ച് സ്വീകരിക്കുന്ന കാഴ്ചയും ഇതിനിടെ കണ്ടു. പ്രസംഗം ബഹിഷ്ക്കരിച്ചവരെ വ്യാജ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ എന്നും ധാര്‍മിക ഭീരുക്കള്‍ എന്നും വിളിച്ചാണ് നെതന്യാഹു മറുപടി നല്‍കിയത്. ‘ഇറാനിലെ സ്വേച്ഛാധിപതികള്‍ പതിനായിരക്കണക്കിന് നിരപരാധികളായ ഇറാനിയൻ ജനങ്ങളെ കൊലപ്പെടുത്തിയപ്പോൾ നിങ്ങൾ എവിടെയായിരുന്നു? ഈ ഹാളിൽ ഇനി ഏതെങ്കിലും ധാർമ്മിക ഭീരുക്കൾ ബാക്കിയുണ്ടെങ്കിൽ, ദയവായി അവരും ഇപ്പോൾ തന്നെ പുറത്തുപോകൂ...’ എന്ന് നെതന്യാഹു പ്രസംഗത്തിനിടെ പറഞ്ഞു.
പ്രസംഗത്തിനിടെ ന്യൂയോർക്ക് സിറ്റി മേയർ സൊഹ്റാന്‍ മംദാനിയേയും നെതന്യാഹു രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. യുഎന്നിലെത്തും മുന്‍പു തന്നെ ഇരുവരും തമ്മിലുള്ള വാക്പോര് ആരംഭിച്ചിരുന്നു. ‘മിസ്റ്റർ മംദാനി, നിങ്ങൾ എന്നെ ഇവിടെ വരുന്നത് തടയാൻ ശ്രമിച്ചു. എന്റെ ശബ്ദം അടിച്ചമർത്താൻ ശ്രമിച്ചു. എന്നാൽ നിങ്ങൾക്ക് എന്റെ ശബ്ദത്തെയോ സത്യത്തെയോ തടയാൻ കഴിയില്ല. ലളിതമായ സത്യം ഇതാണ്, ഇസ്രയേൽ വംശഹത്യ നടത്തിയിട്ടില്ല, മറിച്ച് വംശഹത്യ തടയുകയാണ് ചെയ്തത്. നിങ്ങളും മറ്റ് യഹൂദവിരുദ്ധരും പ്രചരിപ്പിക്കുന്ന നുണകൾക്ക് വലിയ പ്രത്യാഘാതങ്ങളുണ്ടാകും’– നെതന്യാഹു പറഞ്ഞു.