trump-un-speech

യുഎന്‍ പൊതുസഭയില്‍ പരസ്പരവിരുദ്ധ പ്രസ്താവനകളുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാനെതിരെ യുദ്ധം അവസാനിപ്പിക്കുമെന്ന പറഞ്ഞ ട്രംപ്, അതേ പ്രസംഗത്തില്‍ തന്നെ ഇറാനെ നശിപ്പിക്കുമെന്ന് ഭീഷണി മുഴക്കി. ട്രംപിന്റെ പ്രസംഗത്തിനിടെ  ഇറാന്‍, ക്യൂബന്‍ പ്രതിനിധികള്‍ ഇറങ്ങിപ്പോയി. 

യുഎന്‍ പൊതുസഭയിലും ഭീഷണിയും അവകാശവാദങ്ങളുമായാണ് ഡോണള്‍ഡ് ട്രംപ് എത്തിയത്. പശ്ചിമേഷ്യയിലെ വഴക്കാളികളാണ് ഇറാനെന്ന് വിമര്‍ശിച്ച ട്രംപ്, നവംബറിലെ യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിന് ശേഷം ഇറാനുമായി കരാറിലെത്തുമെന്ന് കരുതുന്നതായും  പറഞ്ഞു. എന്നാല്‍, ഇറാനെ പൂര്‍ണമായി ഇല്ലാതാക്കണോ എന്നതും അപ്പോള്‍ തീരുമാനിക്കും. ആണവായുധങ്ങള്‍ നിര്‍മിക്കാന്‍ ഇറാനെ ഒരിക്കലും അനുവദിക്കില്ല, ട്രംപ് കൂട്ടിച്ചേര്‍ത്തു. 

ഇറാന്‍ യുദ്ധവും റഷ്യ – യുക്രെയന്‍ യുദ്ധവും ഉടന്‍ അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ച ട്രംപ് ഇന്ത്യ – പാക് യുദ്ധം അവസാനിപ്പിക്കാന്‍ ഇടപെട്ടെന്ന അവകാശവാദവും പൊതുസഭയില്‍ ഉന്നയിച്ചു. രാജ്യാന്തര ക്രിമിനല്‍ കോടതിയുടെ പ്രവര്‍ത്തനങ്ങള്‍ നിയമവിരുദ്ധമെന്ന് പറഞ്ഞ ട്രംപ്, എല്ലാ രാജ്യങ്ങളും ഐസിസിയില്‍ നിന്ന് രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ടു. യുഎന്‍ സെക്രട്ടറി ജനറലെന്ന നിലയില്‍ വിടവാങ്ങല്‍ പ്രസംഗം നടത്തിയ അന്റോണിയോ ഗുട്ടെറസും യുദ്ധങ്ങള്‍ അവസാനിപ്പിക്കണമെന്ന് ആഹ്വാനം ചെയ്തു.

ENGLISH SUMMARY:

Donald Trump's contradictory statements at the UN General Assembly have drawn significant attention. He vowed to end wars while also threatening to destroy Iran, leading to walkouts from Iranian and Cuban delegations.