canada-plane-crash

TOPICS COVERED

കാനഡയിൽ വിമാന പരിശീലനത്തിനിടെ ഉണ്ടായ അപകടത്തിൽ രണ്ട് ഇന്ത്യൻ വിദ്യാർഥികൾ മരിച്ചതായി വാൻകൂവറിലെ കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യ. തമിഴ്നാട് സ്വദേശിയായ മനോജ് ശിവകുമാർ, പുതുച്ചേരി സ്വദേശിയായ ശ്രീസരൺ തിരുജ്ഞാനസംഭന്തം എന്നിവർക്കാണ് ജീവൻ നഷ്ടപെട്ടത്.

വാൻകൂവറിലെ കോൺസുലേറ്റ് ജനറൽ എക്സ് പോസ്റ്റിലൂടെയാണ് മരണവാർത്ത പുറത്തുവിട്ടത്. ‘കാനഡയിൽ നടന്ന വിമാന പരിശീലനത്തിനിടെ ഉണ്ടായ ദാരുണാപകടത്തിൽ ജീവൻ നഷ്ടപ്പെട്ട തമിഴ്‌നാട്, പുതുച്ചേരി സ്വദേശികളായ മനോജ് ശിവകുമാറിന്റെയും ശ്രീസരൺ തിരുജ്ഞാനസംഭന്തത്തിന്റെയും വിയോഗത്തിൽ വാൻകൂവറിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ അനുശോചനം രേഖപ്പെടുത്തുന്നു’– എക്സ് പോസ്റ്റിൽ കോൺസുലേറ്റ് പറയുന്നു.  

കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായി അറിയിച്ചതിനൊപ്പം, മൃതദേഹങ്ങൾ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് എല്ലാ സഹായവും ചെയ്യുമെന്നും കോൺസുലേറ്റ് പോസ്റ്റിൽ പറഞ്ഞിട്ടുണ്ട്. 

അപകടത്തിന്റെ കൃത്യമായ കാരണം വെളിപ്പെടുത്തിയിട്ടില്ല. സാധരണ നടക്കാറുള്ള പരിശീലനത്തിനിടെയാണ് സംഭവം നടന്നതെന്നാണ് പ്രാദേശിക റിപ്പോർട്ടുകളും വ്യോമയാന ഉദ്യോഗസ്ഥരും സൂചിപ്പിക്കുന്നത്. അപകടത്തില്‍ കനേഡിയൻ സെർച്ച് ആൻഡ് റെസ്‌ക്യൂ സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ENGLISH SUMMARY:

Indian students tragically died in a flight training accident in Canada, as confirmed by the Consulate General of India in Vancouver. The Consulate expressed condolences and pledged support for repatriating the bodies of the deceased students.