AI Enhanced Image

AI Enhanced Image

ഇറാൻ തലസ്ഥാനമായ ടെഹ്റാന് മുകളിലായി ആകാശത്ത് പ്രത്യക്ഷപ്പെട്ട വിചിത്രമായ പ്രകാശ വസ്തുവിനെ ചൊല്ലി അജ്ഞാത അഭ്യൂഹങ്ങളും ആശങ്കയും പുകയുന്നു. സെപ്റ്റംബർ 20-ഓടെയാണ് ടെഹ്റാന്‍റെ ആകാശത്ത് വർണശബളമായ വെളിച്ചത്തോടെ ചലിക്കുന്ന ഒരു വസ്തു പ്രത്യക്ഷപ്പെട്ടതിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. ഇതിന്‍റെ വലിപ്പം, ഉയരം, ദൂരം എന്നിവ സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ ലഭ്യമായിട്ടില്ല. 

സംഭവം ഡ്രോണോ വിമാനമോ ആകാം എന്ന് ഒരു വിഭാഗം വാദിക്കുമ്പോൾ അന്യഗ്രഹ പേടകമായ യു.എഫ്.ഒ ആണെന്നാണ് മറ്റുള്ളവരുടെ അവകാശവാദം. ടെഹ്റാനോട് ചേർന്നുള്ള അസഡെഗൻ മേഖലയിൽ നിന്നുള്ളതാണ് ഈ ദൃശ്യങ്ങളെന്ന് എക്സില്‍ ഉപയോക്താക്കൾ അവകാശപ്പെടുന്നുണ്ട്. ലൈറ്റുകൾ ഘടിപ്പിച്ച പട്ടം, ഒറ്റപ്പെട്ട ഡ്രോൺ, അല്ലെങ്കിൽ കൂട്ടത്തോടെ പറക്കുന്ന ഡ്രോണുകൾ എന്നിവയാകാം ഇതെന്നാണ് നിഗമനങ്ങൾ. 

സംഭവത്തെക്കുറിച്ച് ഇറാൻ ഏവിയേഷൻ അധികൃതരോ സൈനിക വൃത്തങ്ങളോ ഇതുവരെ ഔദ്യോഗിക പ്രതികരണങ്ങൾ നടത്തുകയോ സ്ഥിരീകരണം നൽകുകയോ ചെയ്തിട്ടില്ല. യു.എസുമായുള്ള സംഘര്‍ഷം രൂക്ഷമാകുന്നതിനിടെയാണ് ഈ സംഭവവികാസങ്ങള്‍. ഇറാനെ ലക്ഷ്യമിട്ട് യു.എസ് വലിയ തോതിലുള്ള ആക്രമണം നടത്താന്‍ പദ്ധതിയിടുന്നതായി വിവരം ലഭിച്ചതായി ഇറാൻ വ്യക്തമാക്കി. ഇറാൻ യുദ്ധത്തില്‍ നിര്‍ണായക തീരുമാനമെടുക്കുന്ന ഘട്ടത്തിലാണെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പറഞ്ഞു. വലിയ കാര്യങ്ങൾ സംഭവിക്കാൻ പോകുന്നുവെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. 

ENGLISH SUMMARY:

A video depicting a mysterious glowing object hovering in the skies over the Iranian capital of Tehran has triggered widespread speculation and anxiety across social media platforms. The viral footage, reportedly filmed around September 20 from the Azadegan region, shows a colorful moving light source whose exact size, altitude, and distance remain unverified. While a section of viewers believes the object could be an unidentified flying object (UFO) or alien spacecraft, others suggest it might be a drone, a flock of illuminated drones, or a kite fitted with lights. Neither the Iranian aviation authorities nor military officials have issued an official statement or clarification regarding the nature of the aerial phenomenon.