ബന്ധമുപേക്ഷിച്ച് ബ്ലോക്ക് ചെയ്തുപോയ കാമുകിയെ കണ്ടെത്തി കൊന്ന് മുന്‍ കാമുകന്‍. ജപ്പാനിലാണ് സംഭവം. യുവതിയെ ആറ് മാസത്തോളം തിരഞ്ഞ് വീട് കണ്ടെത്തി കൊലപാതകം നടത്തുകയായിരുന്നു. എന്നാല്‍ ഇതിനോടകം യുവതി മറ്റൊരു യുവാവിനെ വിവാഹം ചെയ്ത് മറ്റൊരു ജീവിതം തുടങ്ങിയിരുന്നു. ഇവര്‍ അഞ്ച് മാസം ഗര്‍ഭിണിയായിരുന്നു ഗര്‍ഭിണിയുമായിരുന്നു. 29കാരനായ പ്രതി പൊലീസ് പിടിയിലാണ്.

റിപ്പോര്‍ട്ടുകള്‍ പ്രകാരം 2024ലാണ് യുവതിയും യുവാവും വഴക്കായി വേര്‍പിരിഞ്ഞത്. യുവതി യുവാവിനെ തന്‍റെ സമൂഹമാധ്യമങ്ങളില്‍ നിന്നെല്ലാം ബ്ലോക്ക് ചെയ്യുകയും ചെയ്തു. യുവതി തന്‍റെ മുന്‍ പ്രണയം ഉപേക്ഷിച്ച് മറ്റൊരു ജീവിതത്തിലേക്ക് കടന്നു. എന്നാല്‍ യുവാവിന് മുന്നേറാന്‍ കഴിഞ്ഞില്ല. 

രണ്ട് വര്‍ഷത്തോളം വിഷാദരോഗത്തിലൂടെ കടന്നുപോയെന്നാണ് യുവാവ് പൊലീസിന് മറുപടി നല്‍കിയത്. തനിക്ക് കാമുകി മാത്രമേ ഉണ്ടായിരുന്നുള്ള താന്‍ ഒറ്റപ്പെട്ടു പോയെന്നും യുവാവ് പറഞ്ഞു. പല രീതിയില്‍ യുവാവ് യുവതിയെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. 

തുടര്‍ന്ന് ആറ് മാസങ്ങള്‍ക്ക് മുന്‍പ് യുവാവ് യുവതിയോട് പ്രതികാരം ചെയ്യാന്‍ തീരുമാനിച്ചു. എന്നാല്‍ യുവതിയെ കണ്ടെത്താനായില്ല. ഇതോടെ ഇയാള്‍ പല പദ്ധതികളും മെനഞ്ഞു. ഒടുവില്‍ യുവതിയുടെ മാതാപിതാക്കളുടെ വീടിന് മുന്നില്‍  ട്രാക്കര്‍ ഒളിപ്പിച്ച പാവ വയ്ക്കുകയായിരുന്നു. ഈ പാവ വീട്ടുകാര്‍ എടുത്തു. തുടര്‍ന്ന് ഇത് ഇവര്‍ മകള്‍ക്ക് സമ്മാനമായി നല്‍കി. ട്രാക്കര്‍ സിഗ്നല്‍ തിരഞ്ഞെത്തിയ യുവാവ് യുവതിയുടെ വീട് കണ്ടെത്തി. 

തുടര്‍ന്ന് ഡെലിവറിബോയുടെ വേഷത്തില്‍ വീട്ടിലെത്തിയ ഇയാള്‍ കതക് തുറന്ന യുവതിയെ കയ്യില്‍ കരുതിയിരുന്ന ചുറ്റികകൊണ്ട് അടിച്ചുവീഴ്ത്തി. തുടര്‍ന്ന് അടുക്കളയില്‍ നിന്നും കത്തിയെടുത്ത് കൊണ്ടുവന്ന കുത്തി മരണമുറപ്പാക്കി. 

ശേഷം യുവാവ് മടങ്ങി. വൈകീട്ട് വീട്ടിലെത്തിയ ഭര്‍ത്താവാണ് യുവതിയുടെ ചോരയില്‍ കുളിച്ചുകിടക്കുന്ന മൃതശരീരം കണ്ടെത്തിയത്. അന്വേഷണം നടത്തിയ പൊലീസിന് യുവതിയുടെ മുന്‍ കാമുകനെക്കുറിച്ച് വിവരം ലഭിച്ചു. തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാള്‍ കുറ്റം സമ്മതിക്കുകയും ചെയ്തു. എന്നാല്‍ യുവതി വിവാഹം കഴിച്ചിരുന്നെന്നും ഗര്‍ഭിണിയായിരുന്നുവെന്നും താന്‍ മരണശേഷം പുറത്തുവന്ന വാര്‍ത്തയില്‍ നിന്നാണ് അറിഞ്ഞതെന്ന് ഇയാള്‍ പറഞ്ഞു. ഇതറിഞ്ഞിരുന്നെങ്കില്‍ താന്‍ കൊലപാതകം നടത്തില്ലായിരുന്നെന്നും ഇയാള്‍ കൂട്ടിച്ചേര്‍ത്തു. കേസില്‍ അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. 

ENGLISH SUMMARY:

Malayala Manorama Online News reports on a disturbing revenge killing in Japan where an ex-boyfriend murdered his former girlfriend after she blocked him on social media. The perpetrator, who had been searching for her for six months, killed the pregnant woman after tracking her down using a cleverly disguised GPS tracker.