Image Credit: X Sagay Raj P

കർണാടകയിലെ റായ്ചൂർ ജില്ലയിൽ യുവതിയെ കല്ലുകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. സിന്ധനൂർ ഉപജില്ലയിലെ ആർ.എച്ച് ക്യാമ്പിന് സമീപമാണ്  നാടിനെ ഞെട്ടിച്ച  സംഭവം. 25  വയസുള്ള സ്നേഹയാണ് കൊല്ലപ്പെട്ടത്. സംഭവത്തിന്  ശേഷം കൊല്ലപ്പെട്ട യുവതിയുടെ ഒന്നര വയസ്സുള്ള കുഞ്ഞിനെ  മൃlദേഹത്തില്‍ക്കിടത്തി അക്രമികള്‍ കടന്നുകളയുകയായിരുന്നു.

സിന്ദനൂർ ഉപജില്ലയിലെ ആർ.എച്ച് കാമ്പിലെ താമസക്കാരിയായിരുന്നു കൊല്ലപ്പെട്ട സ്നേഹ. സമീപത്തെ വയലില്‍ നിന്നാണ്  ഗുരുതര പരുക്കുകളോടെ ഇവരെ കണ്ടെത്തിയത്. നാട്ടുകാരെത്തിയപ്പോള്‍ രക്തത്തില്‍ കുളിച്ചുകിടക്കുന്ന അമ്മയുടെ അടുത്ത് കരഞ്ഞുകൊണ്ടിരിക്കുകയായിരുന്നു ഒന്നര വയസുള്ള കുഞ്ഞ്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് സിന്ധനൂർ റൂറൽ പൊലീസ് സ്ഥലത്തെത്തി. പൊലീസ് എത്തുമ്പോൾ സ്നേഹ ജീവനോടെയുണ്ടായിരുന്നുവെങ്കിലും ആശുപത്രിയിൽ എത്തിച്ച് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

സംഭവത്തില്‍ സ്നേഹയുടെ ഭര്‍ത്താവായ അമിത്തിനെയും കാമുകനെന്ന് കരുതുന്ന ശുഭം എന്നയാളെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. നാല് വര്‍ഷം മുമ്പാണ് സ്നേഹയും അമിത്തും തമ്മിലുള്ള വിവാഹം നടക്കുന്നത്. ഇവര്‍ക്ക് ഒന്നര വയസുള്ള പെണ്‍കുഞ്ഞും ഉണ്ട്. എന്നാൽ കഴിഞ്ഞ നാല് മാസമായി ശുഭവുമായി സ്നേഹ അടുപ്പത്തിലായിരുന്നുവെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായെന്ന് പൊലീസ് പറഞ്ഞു. 

പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി മൃതദേഹം സിന്ധനൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കൊലപാതകി ആരെന്നോ കൊലപാതകത്തിനുള്ള കാരണം എന്താണെന്നോ  ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്ന പൊലീസ് വ്യക്തമാക്കി.

 

ENGLISH SUMMARY:

A young woman in Karnataka's Raichur district was found brutally murdered, her body discovered near an RH camp in the Sindhanur sub-district. The disturbing incident has shocked the local community, with preliminary investigations leading to the arrest of the victim's husband and a suspected lover.