ഇടുക്കി ശാന്തൻപാറയിൽ 57 കാരിയെ മരിച്ച നിലയിൽ കണ്ടെത്തിയത് കൊലപാതകം. ചേരിയാർ സ്വദേശി റാണിയാണ് കൊല്ലപ്പെട്ടത്. 25 വർഷം മുമ്പ് ഭർത്താവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് റാണി 

ആൾത്താമസമില്ലാത്ത ഒറ്റപ്പെട്ട വീട്. വീടിന് സമീപത്തെ നടപ്പാതയിൽ വികൃതമാക്കപ്പെട്ട നിലയിൽ രാവിലെയാണ് സ്ത്രീയുടെ മൃതദേഹം നാട്ടുകാർ കണ്ടത്. വലതുകൈ അറ്റ നിലയിലായതിനാൽ വന്യജീവി ആക്രമിച്ചതാകമെന്നായിരുന്നു പ്രാഥമിക നിഗമനം. വനംവകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ മരണം കൊലപാതകമാണെന്ന് കണ്ടെത്തി. കഴിഞ്ഞ രണ്ട് ദിവസമായി റാണിയെ കാണാനില്ലെന്ന് നാട്ടുകാർ പൊലീസിന് മൊഴി നൽകി. സമീപത്ത് താമസിച്ചിരുന്ന ഇതര സംസ്ഥാന തൊഴിലാളികളെ കേന്ദ്രികരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. ഇവർ നാട് വിട്ടതയാണ് സംശയിക്കുന്നത് 

തമിഴ്നാട് തേനിയിൽ വച്ച് ഭർത്താവ് ബാല ഗുരുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായിരുന്നു റാണി. പിന്നീട് കേരളത്തിൽ എത്തിയ ഇവർ ചേരിയാറിൽ സ്ഥലം വാങ്ങി താമസം തുടങ്ങിയായിരുന്നു. 

ENGLISH SUMMARY:

Rani murder case in Idukki Shantanpara reveals that the 57-year-old woman, who was previously accused in her husband's murder, was found dead under mysterious circumstances. Local authorities and police are currently investigating the incident by focusing on migrant workers who left the area.