• ട്രംപിന്റെ 'ബോഡി ഡബിൾ' എന്ന് പ്രചരിച്ച വിഡിയോയിലുള്ളത് ട്രംപിന്റെ ഭാര്യാപിതാവ്.

മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ട്രംപിന് പിന്നില്‍ ട്രംപിന്‍റെ രൂപസാദൃശ്യമുള്ളയാളുടെ ദൃശ്യങ്ങള്‍ പ്രചരിക്കുന്നു. വേൾഡ് കപ്പ് ഫൈനലിന് ശേഷം മേരിലാൻഡിലെ ജോയിന്റ് ബേസ് ആൻഡ്രൂസിൽ ട്രംപ് മാധ്യമങ്ങളോട് സംസാരിക്കുന്നതാണ് ദൃശ്യത്തിലുള്ളത്. ഇതിനിടെ പശ്ചാത്തലത്തിൽ നടന്നുപോകുന്ന ഒരാൾ ട്രംപിന്റെ 'ബോഡി ഡബിൾ' ആണെന്നാണ് സോഷ്യൽ മീഡിയയിൽ ചിലർ അവകാശപ്പെടുന്നത്. 

Also Read: 'ട്രംപ് കോപ്പിയടിക്കുന്നത് കോണ്‍ഗ്രസ് മോഡല്‍; അതാണ് കോണ്‍ഗ്രസിന്‍റെ ശക്തി'

ലോകകപ്പ് ഫൈനലിനു ശേഷമുള്ളതാണ് വിഡിയോ. ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനു പിന്നാലെ 'ബാക്കപ്പ് ട്രംപ്' എന്നാണ് ആളുകള്‍ ഇതിനെ വിളിക്കുന്നത്. എന്നാല്‍ ഫാക്ട്ചെക്കിങ് പ്ലാറ്റ്ഫോമുകളുടെ റിപ്പോര്‍ട്ടു പ്രകാരം, വിഡിയോയില്‍ കാണുന്ന വ്യക്തി ട്രംപിന്റെ ഭാര്യപിതാവാണ്. മെലാനിയ ട്രംപിന്റെ പിതാവായ വിക്ടർ ക്‌നാവ്സാണിത്. 

ഹാസ്യനടൻ ജോൺ സ്റ്റുവർട്ടിന്‍റെ കോമഡി ഷോയുടെ വിഡിയോക്ക് പിന്നാലെയാണ് സംഭവം വൈറലാകുന്നത്. അദ്ദേഹം ക്‌നാവ്സിനെ 'ബാക്കപ്പ് ട്രംപ്' എന്നാണ് വിശേഷിപ്പിച്ചത്. ക്‌നാവ്സ്, മെലാനിയയ്ക്കും ട്രംപിനുമൊപ്പം ക്നാവ്സും ലോകകപ്പ് ഫൈനൽ കാണാനെത്തിയിരുന്നു. പിതാവ് വിക്ടർ ക്‌നാവ്സിനും ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനൊയ്ക്കുമൊപ്പം ഫൈനല്‍ മല്‍സരം കാണുന്ന ചിത്രം മെലാനിയയുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവെച്ചിരുന്നു.

Also Read: വൻ ശബ്ദത്തോടെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ചു; കുടുംബത്തിലെ 4 പേർ മരിച്ചു

അന്ന് ക്നാവ്സും ട്രംപും ധരിച്ച വസ്ത്രങ്ങള്‍ ഏകദേശം ഒരുപോലുള്ളതാണ്. മാത്രമല്ല, ഇരുവരും പ്രായത്തിലും വളരെ അടുത്താണ്. മെലാനിയയുടെ പിതാവിന് ട്രംപിനേക്കാള്‍ രണ്ട് വയസു മാത്രമേ കൂടുതലുള്ളൂ.

ENGLISH SUMMARY:

A viral video claiming to show Donald Trump's "body double" walking in the background during a media address at Joint Base Andrews has sparked widespread amusement online. Fact-checkers and media reports clarified that the individual in question is actually the former U.S. President's father-in-law, Viktor Knavs. The speculation gained momentum following a humorous segment by comedian Jon Stewart on his talk show. Both Trump and Melania's father, who share a striking resemblance and close age proximity, had attended the FIFA World Cup final together.