TAGS

പിതാവിന്‍റെ പ്രണയം കുടുംബത്തെ തകര്‍ത്തതോടെ വ്യത്യസ്തമായ പ്രതിഷേധവമായി രംഗത്തെത്തിയിരിക്കുകയാണ് രണ്ട് പെണ്‍മക്കള്‍. അധ്യാപകനായ അച്ഛന്‍റെ പ്രണയത്തെക്കുറിച്ചും അതെങ്ങനെയാണ് കുടുംബത്തെ തകര്‍ത്തതെന്നും 86 പേജുള്ള ഉപന്യാസമെഴുതി പ്രസിദ്ധീകരിച്ചായിരുന്നു മക്കളുടെ പ്രതികാരം. ചൈനയില്‍ നിന്ന് കൗതുകകരമായ വാര്‍ത്ത പുറത്തുവരുന്നത്. 

ഉപന്യാസം പ്രകാരം വുഹാന്‍ യൂണിവേഴ്സിറ്റിയില്‍ അധ്യാപകനായ പിതാവിന് (47) 2016 മുതല്‍ തന്‍റെ  വിദ്യാര്‍ഥിനിയോടെ കടുത്ത പ്രണയമായിരുന്നു. 2018ല്‍ തന്‍റെ 12–ാം വയസില്‍ മൂത്ത മകളാണ് ഈ പ്രണയം കണ്ടെത്തിയത്. പ്രമുഖ ജാപ്പാനീസ് കോമിക്കായ ഡിറ്റക്റ്റീവ് കൊനാനിലെ നായക കഥാപാത്രത്തിന്‍റെ ചിത്രമായിരുന്നു അച്ഛന്‍ തന്‍റെ സമൂഹമാധ്യമത്തിലെ പ്രൊഫൈല്‍ പിക്ചറായി വച്ചിരുന്നത്. എന്നാല്‍ അച്ഛന് ഇതേ കോമിക്കിലെ നായികയുടെ ചിത്രമുള്ള ഒരു പ്രൊഫൈലില്‍ നിന്നും നിരന്തരം മെസേജുകള്‍ വരുന്നത് മകള്‍ ശ്രദ്ധിച്ചു. ഇത് തന്‍റെ അനിയത്തിയോടും പറഞ്ഞു.

ഈ അക്കൗണ്ടില്‍ നിന്ന് മെസേജുകള്‍ വരുമ്പോള്‍ അച്ഛന്‍ മറ്റെല്ലാ ജോലിയും ഉപേക്ഷിച്ച് ഇതിലേക്ക് മെസേജിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നതും മക്കള്‍ ശ്രദ്ധിച്ചു. പിന്നാലെ ഈ അക്കൗണ്ടില്‍ നിന്നും അമ്മയ്ക്കും മെസേജുകള്‍ വന്നു. കാമുകി തങ്ങളുടെ അമ്മയെ ഭീഷണിപ്പെടുത്തുകയാണെന്ന് പിന്നീടാണ് കുട്ടികള്‍ക്ക് മനസിലായത്. 

തുടര്‍ന്ന് അച്ഛന്‍ വീടുവിട്ടു. വീടിന്‍റെ ലോണും മക്കളെയും ഉപേക്ഷിച്ചായിരുന്നു അച്ഛന്‍ പോയത്. ഇതോടെ കുട്ടികളുടെ അമ്മ ദുരിതത്തിലായി. വിവിധ പണികളും മറ്റും ചെയ്താണ് ഈ സമയത്ത് കുട്ടികളുടെ അമ്മ കുടുംബം നോക്കിയത്. ഇവര്‍ ഈ സമയത്ത് 15 കിലോ കുറഞ്ഞതായും കുട്ടികള്‍ തങ്ങളുടെ ഉപന്യാസത്തില്‍ എഴുതിയിട്ടുണ്ട്. പിന്നാലെ തങ്ങള്‍ക്ക് സംഭവിച്ച് ഉപന്യാസ രൂപത്തില്‍ എഴുതി കുട്ടികള്‍ അച്ഛന്‍റെ ഓഫിസിലെത്തുകയായിരുന്നു. തങ്ങള്‍ക്കും അമ്മയ്ക്കും ജീവനാംശം തന്നില്ലെങ്കില്‍ ഉപന്യാസം പ്രസിദ്ധീകരിക്കും എന്ന് ഇവര്‍ അച്ഛനെ ഭീഷണിപ്പെടുത്തി. ഇതോടെ ഇയാള്‍ മുദ്രാപത്രമുണ്ടാക്കി താന്‍ പണം നല്‍കുമെന്ന് ഒപ്പിട്ടു നല്‍കി. 

എന്നാല്‍ പിന്നീട് ഇയാള്‍ തന്‍റെ കാമുകിയെ വിവാഹം കഴിക്കുകയും കാമുകിക്ക് യൂണിവേഴ്സിറ്റിയില്‍ ജോലിയും ഉദ്യോഗക്കയറ്റവും നല്‍കുകയുമായിരുന്നു. ഇതേ സമയം കുട്ടികളുടെ ഉപന്യാസം ലീക്കാവുകയും ഇത് പിതാവിനെതിരെ ആയുധമായി മറ്റ് ജീവനക്കാര്‍ ഉപയോഗിക്കുകയുമായിരുന്നു. നിലവില്‍ കേസില്‍ യൂണിവേഴ്സിറ്റി അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്. ഉപേക്ഷിച്ച അച്ഛന് പണികൊടുത്ത പെണ്‍മക്കളുടെ വാര്‍ത്ത ചൈനയിലാകെ വൈറലുമായി. 

ENGLISH SUMMARY:

Daughters' Revenge: An 86-Page Essay Exposes Father's Affair Viral Chinese News: Daughters Fight Back Against Parental Infidelity Academic Scandal: University Professor's Affair Leads to Daughter's Creative Protest Family Drama Unfolds: An Essay as a Weapon Against a Father's Betrayal From Personal Tragedy to Viral Sensation: The Essay of Vengeance