Image Credit: X/@maygenz01

Image Credit: X/@maygenz01

TOPICS COVERED

ബാങ്കോക്കില്‍ സ്വകാര്യ മീൻകുളത്തിൽ അതിക്രമിച്ചു കയറി കോയി മീനുകളോട് ലൈംഗികാതിക്രമം നടത്തിയ 51 കാരനായ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. സുചിത് ചായ് എന്ന 51 കാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സെപ്റ്റംബര്‍ എഴിന് രാത്രി എട്ടു മണിയോടെയാണ് സോയ് വിഭാവടി രങ്സിത് 66-ലെ ഒരു വീടിന് പുറത്താണ് സംഭവം നടന്നത്.

രാത്രി 8:30 ഓടെ സൈക്കിളിൽ എത്തിയ പ്രതി മീൻകുളത്തിന് സമീപം സൈക്കിൾ പാർക്ക് ചെയ്യുന്നത് സിസിടിവിയില്‍ കാണാം. കുളത്തിന് ചുറ്റും നടന്ന ശേഷം ഒരു കോയി മീനിനെ പിടിക്കുകയും തുടർന്ന് സ്വയംഭോഗം ചെയ്യുകയുമായിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ട വീട്ടുജോലിക്കാരനും ഉടമയും ചേർന്ന് പ്രതിയെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും പ്രതി സൈക്കിളിൽ രക്ഷപ്പെട്ടു. പിന്നീട് തുംഗ് സോങ് ഹോങ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.

സൈക്കിളിലാണ് രക്ഷപ്പെട്ടതിനാല്‍ പ്രതി സമീപവാസിയാകാം എന്ന നിഗമനത്തിലായിരുന്നു പൊലീസ്. സെപ്റ്റംബർ 10 ഉച്ചയ്ക്കുശേഷം, സിയാങ് കോങ് ലക് സി പ്രദേശത്തൂടെ നടന്നുപോവുകയായിരുന്ന പ്രതിയെ പൊലീസ് പിടികൂടുകയായിരുന്നു. സംഭവദിവസം ധരിച്ചിരുന്ന അതേ വേഷത്തില്‍ നിന്നാണ് പൊലീസ് പ്രതിയെ പിടികൂടുന്നത്. ചോദ്യം ചെയ്യലിൽ, സിസിടിവി ദൃശ്യങ്ങളിൽ കാണിച്ചിരിക്കുന്ന വ്യക്തി താനാണെന്ന് സുചിച്ചായ് സമ്മതിച്ചു.

ENGLISH SUMMARY:

Police in Bangkok arrested a 51-year-old man for trespassing into a private residence and sexually abusing koi fish in an outdoor pond. The accused, identified as Suchit Chai, was captured on CCTV arriving on a bicycle before taking a fish out of the pond and abusing it. Although the property owner and domestic worker attempted to detain him on site, he managed to escape on his bicycle. Law enforcement officers subsequently tracked down and apprehended the suspect three days later while he was wearing the exact same clothes seen in the security footage.