ഇന്തോനേഷ്യൻ സർക്കാർ സ്കൂളുകളിൽ നടപ്പാക്കിയ സൗജന്യ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്ത ഭക്ഷണം കഴിച്ച നൂറുകണക്കിന് വിദ്യാർഥികൾക്കും അധ്യാപകർക്കും കടുത്ത ഭക്ഷ്യവിഷബാധ

സ്കൂളുകളിൽ നിന്ന് വിതരണം ചെയ്ത ഭക്ഷണം കഴിച്ചതിന് പിന്നാലെ കുട്ടികൾക്കും അധ്യാപകർക്കും വയറുവേദന, ഛർദ്ദി, തലകറക്കം, ബോധക്ഷയം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെട്ടു. സാഹചര്യം വഷളായതോടെ ഇവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രികളിലേക്കും ആരോഗ്യകേന്ദ്രങ്ങളിലേക്കും മാറ്റി.

ഇന്തോനേഷ്യൻ സഭക്കാരന്‍റെ പ്രധാന ക്ഷേമപദ്ധതികളിലൊന്നാണ് സൗജന്യ ഭക്ഷണ വിതരണം. എന്നാൽ, പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്ത ഭക്ഷണം കഴിച്ചവരിൽ ഇത്രയധികം പേർക്ക് ഭക്ഷ്യവിഷബാധയേറ്റത് വലിയ ആശങ്കയ്ക്കാണ് വഴിവച്ചിരിക്കുന്നത്. സംഭവത്തിന്‍റെ ഗൗരവം കണക്കിലെടുത്ത് സർക്കാർ സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

അതേസമയം, കുട്ടികൾക്ക് വിതരണം ചെയ്ത ഭക്ഷണത്തിന്‍റെയും കുടിവെള്ളത്തിന്‍റെയും സാമ്പിളുകൾ ശാസ്ത്രീയ പരിശോധനയ്ക്കായി ലാബുകളിലേക്ക് അയച്ചു. ഭക്ഷണത്തിൽ ബാക്ടീരിയയുടെ സാന്നിധ്യമുണ്ടോ, വിഷാംശം കലർന്നിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് പ്രധാനമായും പരിശോധിക്കുന്നത്.

സംഭവത്തിൽ വീഴ്ച വരുത്തിയവർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ കർശന പരിശോധനകൾ നടത്തുമെന്നും അധികൃതർ വ്യക്തമാക്കി

ENGLISH SUMMARY:

Indonesian school lunch program victims are suffering from severe food poisoning after consuming meals distributed under the government's free lunch initiative. Hundreds of students and teachers have experienced symptoms like vomiting and dizziness, prompting an urgent government investigation into the incident.