Image Credit: @terkenalcoid

TAGS

റോഡില്‍ കിടന്ന് ലൈംഗികബന്ധത്തിലേര്‍പ്പെട്ടതിന് ഓസ്ട്രേലിയന്‍ പൗരനെ അറസ്റ്റ് ചെയ്ത് ഇന്തൊനീഷ്യ ബാലി പൊലീസ്. ബീച്ചില്‍ നിന്ന് മദ്യപിക്കുന്നതിനിടെ പരിചയപ്പെട്ട യുവതിയുമായാണ് 27കാരനായ ബില്ലി അസ്പിനാല്‍ എന്ന യുവാവ് ലൈംഗികബന്ധത്തിലേര്‍പ്പെട്ടത്. തുടര്‍ന്ന് യുവാവ് സ്വന്തം നാട്ടിലേക്ക് മടങ്ങാന്‍ ശ്രമിക്കവെ എയര്‍പോര്‍ട്ടില്‍ വച്ചാണ് അധികൃതര്‍ ഇയാളെ അറസ്റ്റ് ചെയ്തത്. 

ആഗസ്റ്റ് 22നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബാലിയിലെ പ്രശസ്തമായ ടിബുബെനെങ്ങില്‍ വച്ചാണ് സംഭവം. യുവാവും യുവതിയും പ്രദേശത്തെ റോഡിലൂടെ നടന്നുവരുന്നതും പിന്നീട് റോഡില്‍ കിടന്ന് തന്നെ ലൈംഗികബന്ധത്തിലേര്‍പ്പെടുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇതേസമയം ഒരു യുവതി റോഡിലൂടെ നടന്നുവരുന്നതും പ്രവ‍ര്‍ത്തി കണ്ട് ഭയന്ന് തിരിച്ച് പോകുന്നതും ദൃശ്യങ്ങളില്‍ കാണാം. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ വന്‍ തോതിലാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
‘ആത്മാര്‍ഥ സൗഹൃദം തന്നെ‘ ജയിലിലെ കൂട്ടുകാര്‍ക്ക് ലഹരി എറിഞ്ഞ് കൊടുത്തു; യുവാവിന് തടവ് ശിക്ഷ...

15 മിനിറ്റോളം ഇരുവരും ലൈംഗികബന്ധത്തിലേര്‍പ്പെട്ടു. സിസിടിവി ദൃശ്യം ഫേഷ്യല്‍ റെകൊഗ്‍നിഷന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് നിരീക്ഷിച്ചതിലൂടെയാണ് യുവാവിനെ കണ്ടെത്താനായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ 25‍‍–ാം തിയതി ഇയാള്‍ ഓസ്ട്രേലിയയിലേക്ക് മടങ്ങുമെന്ന് പൊലീസിന് വ്യക്തമായി. എയര്‍പോര്‍ട്ടില്‍ വിമാനത്തിനായി കാത്തിരിക്കവെയാണ് യുവാവിനെ പിടികൂടിയത്. 

സംഭവത്തില്‍ യുവതിയെ പിടികൂടാനായി തിരച്ചില്‍ നടക്കുകയാണ്. എന്നാല്‍ ഇവരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. യുവതിയും വിദേശിയാണെന്നാണ് നിഗമനം. പൊതുസ്ഥലത്ത് നഗ്നതാ പ്രദര്‍ശനവും ലൈംഗികബന്ധവും ഒരു വര്‍ഷം വരെ ഇന്തോനേഷ്യയില്‍ തടവ് ലഭിക്കാവുന്ന കുറ്റമാണ്.

ENGLISH SUMMARY:

An Australian tourist was arrested in Bali, Indonesia, for engaging in sexual intercourse in the middle of the road. The incident, captured on CCTV, led to the tourist's apprehension at the airport as he attempted to leave the country.