ആധുനിക വിനോദങ്ങളുടെ കാലത്തും, 2,000 വർഷം പഴക്കമുള്ള റോമൻ കാലത്തെ ഗ്ലാഡിയേറ്റര്‍ പോരാട്ടവുമായി ക്രൊയേഷ്യ. ഗ്ലാഡിയേറ്റർമാർ 'മരണപ്പോരാട്ടം' പുനരാവിഷ്കരിച്ചപ്പോള്‍ ഗ്യാലറി നിറഞ്ഞ് കാഴ്ച്ചക്കാരുമെത്തി.

ഫുട്ബോളും വാട്ടര്‍ പോളോയുമാണ് ക്രൊയേഷ്യയുടെ ഇഷ്ടവിനോദങ്ങളെങ്കിലും പ്രാചീനകാലത്തെ ഇഷ്ടവിനോദമായിരുന്ന ഗ്ലാഡിയേറ്റര്‍ പോര് അന്നാട്ടുകാര്‍ മറന്നിട്ടില്ല. ഇക്കുറി  2,000 വർഷം പഴക്കമുള്ള അരീനയാണ് വീണ്ടും ഗ്ലാഡിയേറ്റർ പോരാട്ടം പുനരാവിഷ്ക്കരിച്ചത്. വിനോദസഞ്ചാരികളും പ്രദേശവാസികളും ഉൾപ്പെടെയുള്ള കാണികള്‍ ഭാഗികമായി തകർന്ന നിലയിലുള്ള ചരിത്രസ്മാരകത്തില്‍ മല്‍സരം കാണാനെത്തി.  കവചങ്ങളും ആയുധങ്ങളുമായി ഗ്ലാഡിയേറ്റര്‍മാരുമെത്തി കാണികള്‍ക്ക് മുന്നില്‍ പോരാടി.  ഗ്ലാഡിയേറ്റര്‍ക്ക് ജീവിതമോ മരണമോ എന്ന് കാണികള്‍ക്ക് തീരുമാനിക്കാം. 

ENGLISH SUMMARY:

Gladiator fights in Croatia, a 2,000-year-old Roman combat tradition, are being revived, drawing crowds to the Pula Arena. Despite modern sports like football, locals and tourists are captivated by these historical reenactments, where the fate of gladiators is decided by the audience.