Soccer Football - FIFA World Cup 2026 - Round of 32 - Portugal v Croatia - Toronto Stadium, Toronto, Canada - July 2, 2026 Referee Espen Eskas signals no goal after a VAR review of a goal scored by Croatia's Josko Gvardiol REUTERS/Dylan Martinez
പോര്‍ച്ചുഗലിന് അനുകൂലമായി വിധിച്ച പെനല്‍റ്റിയിലും സമനില ഗോളെന്ന് ഉറപ്പിച്ച ക്രൊയേഷ്യയുടെ ഗോള്‍ ഓഫ്സൈഡ് വിളിച്ചതുമുള്‍പ്പടെ രണ്ട് നിര്‍ണായക ഘട്ടങ്ങളിലാണ് പോര്‍ച്ചുഗല്‍–ക്രൊയേഷ്യ മത്സരത്തില്‍ വിഡിയോ അസിസ്റ്റന്റ് റഫറി (VAR) ഇടപെടലുണ്ടായത്. കളിയുടെ അവസാന നിമിഷങ്ങളില്‍, ഇന്‍ജറി ടൈമിന്റെ അവസാന നിമിഷങ്ങളിൽ നാടകീയ രംഗങ്ങള്‍ അരങ്ങേറി. യോസ്കോ ഗ്വാർഡിയോൾ നേടിയ ഗോൾ സമനില സമ്മാനിച്ചെന്ന് ക്രൊയേഷ്യ കരുതിയെങ്കിലും, റീപ്ലേയിൽ പന്ത് ഇഗോർ മറ്റാനോവിച്ചിന്റെ ദേഹത്ത് തട്ടിയെന്നും ഇതോടെ ഗ്വാർഡിയോൾ ഓഫ്‌സൈഡായെന്നും വ്യക്തമായി. തുടർന്ന് നോർവീജിയൻ റഫറി എസ്പൻ എസ്കാസ് പെനൽറ്റി വിധിക്കുകയും ചെയ്തു.
VAR പരിശോധനയിലാണ് ഓഫ്സൈഡ് എന്ന് കണ്ടെത്തിയത്. ഒരു ചെറിയ വ്യതിചലനം മാത്രമായിരുന്നു, എന്നാല്‍ പന്തിന്റെ ചിപ്പ് വഴി അത് പിടിച്ചെടുത്തു. ട്രയോണ്ട ബോളിനുള്ളില്‍ പതിപ്പിച്ച സ്ഥാപിച്ചിരിക്കുന്ന IMU ചിപ്പുകള്‍ ചെറിയ കോണ്‍ടാക്ടും കണ്ടുപിടിക്കും. ഈ VAR തീരുമാനം കൂടിയായതോടെയാണ് ക്രൊയേഷ്യയുടെ കോച്ച് മോശം റഫറിങ്ങ് എന്ന ആക്ഷേപവുമായി എത്തിയത്. പോർച്ചുഗലിനോട് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോറ്റതിന് പിന്നാലെ 'മോശം റഫറിയിങ്ങിനെതിരെ ക്രൊയേഷ്യൻ കോച്ച് സ്ലാറ്റ്കോ ഡാലിച്ച് ആഞ്ഞടിച്ചു. 'വളരെ മോശം റഫറിയിങായിരുന്നു, ടീമിന് കൂടുതൽ ഫ്രീകിക്കുകൾ ലഭിക്കേണ്ടിയിരുന്നു. ഞാൻ ന്യായീകരണങ്ങൾ കണ്ടെത്താൻ പോകുന്നില്ല. ഞങ്ങൾക്ക് ഇതിലും നേരത്തേ കളി ജയിക്കാമായിരുന്നു'വെന്നും ക്രൊയേഷ്യന്‍ കോച്ച് ഡാലിച്ച് പറഞ്ഞു.
അതേസമയം, മാര്‍ട്ടിെനസാവട്ടെ, റഫറിയിങ്ങിനെ പുകഴ്ത്തുകയാണുണ്ടായത്. പ്രതീക്ഷകൾക്കൊത്തുയർന്ന ആവേശപ്പോരാട്ടത്തിൽ നിർണായക തീരുമാനങ്ങൾ ശരിയായി എടുത്ത റഫറി എന്നാണ് എസ്പൻ എസ്കാസിനെ മാര്‍ട്ടിനെസ് വിശേഷിപ്പിച്ചത്. ഇവാൻ പെരിസിച്ച് നേടിയ ആദ്യ ഗോളിന് മറുപടിയായി, വാർ (വിഡിയോ അസിസ്റ്റന്റ് റഫറി) പരിശോധനയിലൂടെ ലഭിച്ച പെനാൽറ്റി ക്രിസ്റ്റ്യാനോ റൊണാൾഡോ വലയിലാക്കി. തുടർന്ന് ഇൻജറി ടൈമിൽ ഗൊൺസാലോ റാമോസിന്റെ ഹെഡർ പോർച്ചുഗലിന് വിജയഗോളും സമ്മാനിച്ചു.
'മത്സരത്തിൽ തെറ്റായ തീരുമാനങ്ങൾ ഒന്നും ഉണ്ടായില്ല. ഇന്ന് ഭാഗ്യം ഞങ്ങളുടെ കൂടെയായിരുന്നു'- എന്നായിരുന്നു VAR ക്രൊയേഷ്യയുടെ രണ്ടാം ഗോൾ നിഷേധിച്ചോ എന്ന ചോദ്യത്തിന് മാർട്ടിനെസിന്റെ മറുപടി. 'ചിപ്പ് ചെയ്ത പന്ത് ഓഫ്സൈഡ് ആണെന്ന് വ്യക്തമായിരുന്നു. പെനൽറ്റിയുടെ കാര്യത്തിലും സംശയമുണ്ടായിരുന്നില്ല. ക്രൊയേഷ്യൻ കോച്ച് ഡാലിച്ചിന്റെ ഈ ടീമിനായുള്ള പ്രയത്നങ്ങളെ ഞാൻ മനസ്സിലാക്കുന്നു. മത്സരത്തിൽ ഒരു വിജയി മാത്രമേ ഉണ്ടായുള്ളൂ എന്നത് ഖേദകര'മെന്നും മാര്‍ട്ടിനെസ് കൂട്ടിച്ചേര്‍ത്തു. കൃത്യമായ തീരുമാനം എടുക്കാന്‍ ഇത്തരം ആധുനിക സംവിധാനങ്ങള്‍ സഹായിക്കുന്നുവെന്നായിരുന്നു വിവാദങ്ങളില്‍ ഫിഫയുടെ കുറിപ്പ്.