A photograph taken on August 26, 2026 shows a house partially submerged by mud following flash floods and a landslide disaster in Trishuli Bazar, in Nepal's Nuwakot district. A massive flood and landslide disaster on the Nepal-Tibet border killed at least 103 people on August 26, 2026 and left several hundred missing, many of them foreign tourists. Aid workers said entire settlements had been "wiped out". Some 403 tourists -- 341 of them foreigners -- were unaccounted for several hours after the disaster struck, according to the tourism ministry. (Photo by PRAKASH MATHEMA / AFP)

  • പ്രളയത്തില്‍ നിന്നും രക്ഷപ്പെടുത്തിയത് ഒരു മാവ്. അനുഭവം പറഞ്ഞ് യുവാവ്

നേപ്പാളിലെ മിന്നല്‍പ്രളയത്തില്‍ നിന്നും അദ്ഭുതകരമായി രക്ഷപ്പെട്ട യുവാവ് തന്റെ ദുരന്താനുഭവം തുറന്നുപറയുന്നു. ബിദുറിലെ പുതിയ വീടിന് സമീപം ഒരു ടോയ്‌ലറ്റ് കുഴി നിർമിക്കുന്നതിനിടയിലാണ് 24-കാരനായ ബിബേക് കുമാല്‍ ദുരന്തത്തില്‍പ്പെടുന്നത്. കുഴിയ്ക്കുള്ളില്‍ നിന്നും വിചിത്രമായൊരു ശബ്ദം കേട്ടു.  കുഴിക്ക് മുകളിൽ നിന്നിരുന്ന സഹപ്രവർത്തകർ ബിബേകിനോട് ഉച്ചത്തിൽ നിലവിളിച്ച് പുറത്തുകടക്കാന്‍ ആവശ്യപ്പെട്ടു. ബിബേക് പുറത്തെത്തുംമുന്‍പേ കൂടെയുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടിരുന്നു. പിന്നെ കണ്ടത് കൂറ്റന്‍ വെള്ളപ്പാച്ചിലും മണ്ണും കല്ലും ഇരച്ചെത്തുന്നതാണെന്നും ബിബേക് പറയുന്നു.  ഇതിനിടെ തനിക്ക് രക്ഷയായത് ഒരു മാവാണെന്നും പറയുകയാണ് ബിബേക്. കാഠ്മണ്ഡുവിലെ നാഷണൽ ട്രോമ സെന്ററിലെ ആശുപത്രി കിടക്കയിൽ കിടന്നാണ് ബിബേക് ആ ഭയാനക നിമിഷം ഓർത്തെടുത്തത്. 

Also Read: 165 മൃതദേഹങ്ങള്‍ കണ്ടെത്തി; കാണാതായവരില്‍ 300 ലേറെ ഇന്ത്യക്കാരെന്ന് നേപ്പാള്‍; അന്‍പതോളം പേര്‍ 


താനുള്‍പ്പെടെയുള്ള ജോലിക്കാര്‍ നിര്‍മിച്ച് പൂര്‍ത്തിയാക്കിക്കൊണ്ടിരുന്ന വീട് പ്രളയത്തില്‍ ഇടിഞ്ഞു താഴുന്നതും ബിബേക് കണ്ടു. സമീപത്തുനിന്നിരുന്ന ഒരു മാവാണ് തന്നെ രക്ഷിച്ചത്, മാവില്‍ പിടിച്ചുനിന്ന തന്നെ പിന്നീട് രക്ഷാസംഘമെത്തിയാണ് ആശുപത്രിയിലെത്തിച്ചത്. നേപ്പാളിലുണ്ടായ ഈ മഹാദുരന്തത്തിൽ ഇതുവരെ 165 ആളുകൾ മരണപ്പെട്ടതായാണ് കണക്കുകള്‍. വിദേശികളടക്കം നിരവധിയാളുകളെ ഇനിയും കണ്ടെത്താനുണ്ട്. പരുക്കേറ്റ നൂറിലധികം ആളുകള്‍ ആശുപത്രികളിൽ ചികിത്സയിലാണ്. 

Also Read: 36 അംഗ മലയാളി സംഘം രക്ഷപെട്ടത് തലനാരിഴയ്ക്ക്; സുരക്ഷിതര്‍

അതേസമയം തന്നെ ബിബേകിന്റെ തൊട്ടടുത്ത കിടക്കയിൽ ചികിത്സയിലുള്ള 11 വയസ്സുകാരി റിഹാന ലാമിച്ചാനെയും മരണമുഖത്തുനിന്നാണ് തിരിച്ചെത്തിയത്. സ്കൂൾ അടച്ചതിനെത്തുടർന്ന് വീട്ടിലേക്ക് മടങ്ങാൻ പുഴ മുറിച്ചുകടക്കുമ്പോഴാണ് റിഹാന പ്രളയത്തിൽപ്പെട്ടത്. നെഞ്ചിനും കാലിനും പരുക്കേറ്റെങ്കിലും ജീവൻ തിരിച്ചുകിട്ടിയ സന്തോഷത്തിലാണ് ഈ കൊച്ചുമിടുക്കി.

മിന്നല്‍ പ്രളയത്തില്‍ കാണാതായവരില്‍ 466 വിദേശികളുണ്ടെന്നും ഇവരില്‍ 300 പേര്‍ ഇന്ത്യക്കാരാണെന്ന് സംശയിക്കുന്നുവെന്നും നേപ്പാള്‍ സര്‍ക്കാര്‍. അതേസമയം കാണാതായവരില്‍ 133 പേര്‍ ഇന്ത്യക്കാരാണെന്നാണ് ഔദ്യോഗിക സ്ഥിരീകരണം. ഇവരെല്ലാം കൈലാസ്–മാനസരോവര്‍ തീര്‍ഥാടനത്തിനായി എത്തിയവരാണെന്ന് നേപ്പാള്‍ ടൂറിസം ബോര്‍ഡ് വക്താവ് സുനില്‍ ശര്‍മ അറിയിച്ചു. ഇതില്‍ 37 പേര്‍ തമിഴ്നാട്ടിലെ തഞ്ചാവൂരില്‍ നിന്നുള്ളവരാണ്. ബംഗാളില്‍ നിന്ന് പോയ 32 പേരെ കുറിച്ച് വിവരം ലഭിച്ചിട്ടില്ല. കൊച്ചിയില്‍ നിന്ന് പോയ 36 അംഗ സംഘം സുരക്ഷിതരാണെന്ന് റിപ്പോര്‍ട്ടുകള്‍ ലഭിച്ചിട്ടുണ്ട്. മിന്നല്‍ പ്രളയത്തില്‍പ്പെട്ട 21 ഇന്ത്യക്കാരെ നേപ്പാള്‍ സൈന്യം രക്ഷപെടുത്തി.

 

Clinging to Hope: How a Mango Tree Saved a Worker in the Nepal Flash Floods:

A 24-year-old worker named Bibek Kumal miraculously survived a sudden flash flood in Nepal by clinging to a mango tree after water rushed into a toilet pit he was digging. Recounting the horror from Kathmandu’s National Trauma Center, he witnessed the house he was helping build collapse in the deluge, while next to him, an 11-year-old girl named Rihana Lamichhane also recovered after being swept away while crossing a river. The devastating floods have claimed over 165 lives and left scores injured, triggering widespread rescue efforts across affected regions. Among those missing are over a hundred Indian pilgrims stranded during the Kailash-Manasarovar Yatra, though a 36-member group from Kochi has been confirmed safe