trump-iran-war

യു.എസ് വീസയ്ക്കുള്ള   അപേക്ഷകരുടെ ഇന്റര്‍വ്യൂകളും കൂടിക്കാഴ്ചകളും നിര്‍ത്തിവച്ച് ട്രംപ് ഭരണകൂടം. യു.എസ്. എംബസികളിലും കോൺസുലേറ്റുകളിലും  നടത്തുന്ന ആഗോള പരിശീലന പരിപാടിയുടെ ഭാഗമായി  താല്‍ക്കാലികമായി നിര്‍ത്തിവച്ചെന്നാണ് വിശദീകരണം.  

രാജ്യത്തെ പൊതു ആനുകൂല്യങ്ങളെ  ആശ്രയിക്കാൻ സാധ്യതയുള്ള അപേക്ഷകരെ ഒഴിവാക്കാനും വീസ അപേക്ഷകരെപ്പറ്റിയുള്ള പരിശോധന  സമഗ്രമക്കാനും ലക്ഷ്യമിട്ടാണ് പരിശീലനമെന്നാണ് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്മെന്റ് പറയുന്നത്.  എന്നാല്‍ പരിശീലനത്തെക്കുറിച്ചോ അതിന്റെ സമയക്രമത്തെക്കുറിച്ചോ  കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.  

യു.എസ്. എംബസികളിലും കോൺസുലേറ്റുകളിലും അഭിമുഖം നിശ്ചയിച്ചിരുന്ന ഇമിഗ്രന്റ് വിസ അപേക്ഷകർക്ക് അപ്പോയിന്റ്‌മെന്റുകൾ മാറ്റിവെച്ചതായി  ഇമെയിലുകൾ ലഭിച്ചുതുടങ്ങിയിട്ടുണ്ട്.

ENGLISH SUMMARY:

The Trump administration has temporarily suspended all immigrant visa interviews and appointments at US embassies and consulates worldwide. This sudden halt is part of a global training program aimed at conducting comprehensive screenings and screening out applicants likely to rely on public benefits. Affected applicants have already begun receiving notification emails regarding the rescheduling of their appointments. However, the State Department has not yet released specific details regarding the duration or schedule of this training initiative.