singapore-bus

TOPICS COVERED

തിരക്കിലായ കാമുകനെ വരുതിയിലാക്കാന്‍  അല്‍പം കടന്ന കയ്യുമായി  കാമുകി. 60കാരനായ കാമുകൻ ഓടിച്ചുകൊണ്ടിരുന്ന ബസിൽ കയറി ബഹളമുണ്ടാക്കിയ യുവതി സർവീസ് തടസ്സപ്പെടുത്തി. സിംഗപ്പൂരിലാണ് സംഭവം.

28കാരിയായ ടാങ്ങ്  പത്ത് വർഷത്തിലേറെയായി ഹോങ് യ റൂയി എന്ന 60കാരനുമായി പ്രണയത്തിലാണ്. മലേഷ്യൻ സ്വദേശിയായ ഹോങ് ദിവസവും ബൈക്കിൽ സിംഗപ്പൂരിലെത്തി ബസ് ഓടിച്ചാണ് വരുമാനം കണ്ടെത്തിയിരുന്നത്. തിരക്കിനിടയിലും എല്ലാ ദിവസവും ഉച്ചയ്ക്ക് ടാങ്ങിന്‍റെ വീട്ടിലെത്തി ഭക്ഷണം കഴിക്കുന്നത് പതിവായിരുന്നു.

ഹോങ്ങില്‍ നിന്ന് പലപ്പോഴായി 400 സിംഗപ്പൂര്‍ ഡോളര്‍ ടാങ് കടംവാങ്ങിയിരുന്നു. അടുത്തിടെ ഈ തുക ടാങ് തിരിച്ചു നല്‍കി. പിന്നീട് ഈ തുക വീണ്ടും ആവശ്യപ്പെട്ടു. വസ്ത്രങ്ങളും ബാഗും വാങ്ങാനായാണ് പണം ചോദിച്ചത്. എന്നാൽ ഹോങ് പണം തിരികെ നൽകാൻ തയ്യാറായില്ല.
പര്‍വതാരോഹണത്തിനിടെ വലിച്ചെറിഞ്ഞ ലഹരിമിഠായി കഴിച്ചു; മലയില്‍ കിറുങ്ങി നായ, ഹെലികോപ്റ്റര്‍ വിളിച്ച് ഉ...

അടുത്ത ദിവസം ഉച്ചയ്ക്ക് ഹോങ് ടാങ്ങിന്‍റെ വീട്ടിലെത്തിയതോടെ പ്രശ്നമായി. മടങ്ങിപ്പോകാൻ അനുവദിക്കാതെ  ഹോങിനെ ടാങ് ഷർട്ടിൽ പിടിച്ചുവലിച്ചു നിര്‍ത്തി. തുടർന്ന്  ടാങ്ങിനെ പിടിച്ചുതള്ളി  ഹോങ് ജോലിക്കായി മടങ്ങി.

പിന്നാലെ ടാങ്ങും ഹോങിനെ പിന്തുടർന്ന് അദ്ദേഹം ഓടിച്ചിരുന്ന ബസിൽ കയറി. ബസിൽ ബഹളമുണ്ടാക്കിയതോടെ സർവീസ് തടസ്സപ്പെട്ടു. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി. ഹോങ് തന്‍റെ 400 സിംഗപ്പൂർ ഡോളർ മോഷ്ടിച്ചെന്നും കൈ പിടിച്ച് തിരിച്ചെന്നും ടാങ് പൊലീസിനോട് ആരോപിച്ചു. എന്നാൽ അന്വേഷണത്തിൽ ആരോപണങ്ങൾ പൊരുത്തപ്പെടുന്നില്ലെന്ന് കണ്ടെത്തി.

പൊതുഗതാഗത സർവീസ് തടസ്സപ്പെടുത്തിയതിനും കാമുകനെതിരെ അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ചതിനും ടാങ് നിയമനടപടി നേരിടുകയാണ്. കാമുകന് സമയം നൽകണമെന്ന ആവശ്യത്തിൽ തുടങ്ങിയ തർക്കമാണ് ഒടുവിൽ പൊലീസ് കേസിലെത്തിയത്.

ENGLISH SUMMARY:

Singapore relationship drama unfolded when a girlfriend disrupted a bus service in a bid to get her busy boyfriend's attention. The incident, which involved a 26-year-old woman boarding her 60-year-old boyfriend's bus and causing a commotion, led to a police investigation and legal action.