ഭക്ഷണം കഴിക്കുന്നയിടം ക്ലീനായിരിക്കണം. അതൊരു മസ്റ്റാണ്. എന്നാല്‍ റസ്റ്ററന്‍റില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്ന നേരം ഒരാളിരുന്ന് നഖം വെട്ടുന്നത് ആലോചിച്ച് നോക്കു. മുറിച്ച നഖത്തിന്‍റെ ഭാഗങ്ങള്‍ ടേബിളിന് മുകളില്‍ നിരത്തിയാലോ. അത്തരമൊരു സംഭവമാണ് സിംഗപ്പൂരിലുണ്ടായത്. ആഗസ്റ്റ് 16നായിരുന്നു ഇത്.
റസ്റ്ററന്‍റിലെത്തി ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് കാത്തിരിക്കുകയായിരുന്നു ഒരു യുവതിയും ഭര്‍ത്താവും. ഇതിനിടെ തൊട്ടപ്പുറത്തിരുന്ന ഒരു യുവതിയുടെ പ്രവര്‍ത്തി ഭക്ഷണം ഓര്‍ഡര്‍ ചെയ്ത യുവതിയുടെ ശ്രദ്ധയില്‍ പെട്ടു. യുവതി കാലിനടിയില്‍ തൊലി ചുരണ്ടുകയും അടര്‍ന്ന തൊലി ടേബിളില്‍ കൂട്ടിവയ്ക്കുകയുമായിരുന്നു. ഇത് കൂടാതെ യുവതി നഖവും വെട്ടുന്നുണ്ടായിരുന്നു. അറപ്പ് തോന്നിയ യുവതി ഉടന്‍ തന്നെ തന്‍റെ ഫോണെടുത്ത് ദൃശ്യം പകര്‍ത്തി.
ഏറെനേരം കഴിഞ്ഞും യുവതി ഇത് തന്നെ തുടര്‍ന്നതോടെ യുവതിയും ഭര്‍ത്താവും ചേര്‍ന്ന് റസ്റ്ററന്‍റിലെ മാനേജറെ കാണുകയും സംഭവം വിശദീകരിക്കുകയും ചെയ്തു. ഇതോടെ മാനേജറെത്തി യുവതിയോട് സംസാരിക്കുകയായിരുന്നു. പിന്നാലെ തന്‍റെ സാധനങ്ങളെല്ലാം വാരിക്കൂട്ടി യുവതി സ്ഥലം വിടുകയായിരുന്നു.