കുട്ടികളോട് എങ്ങനെയാണ് പെരുമാറേണ്ടത്. അപരിചിതരായ കുട്ടികള്‍ നോക്കി ചിരിച്ചാല്‍ മൈന്‍ഡ് ചെയ്യാതെ പോകണോ? ഈയിടെയായി കുട്ടികള്‍ക്കെതിരായ ആക്രമണങ്ങള്‍ വര്‍ധിച്ചുവരുന്നതിനാല്‍ കുട്ടികളോട് എങ്ങനെ പെരുമാറണമെന്നത് ആശങ്കയുള്ള കാര്യമാണ്. അതിന് വ്യക്തമായ കാരണവുമുണ്ട്. കുട്ടികള്‍ക്കെതിരെ ലൈംഗികാതിക്രമം നടത്തുന്നവര്‍ കുട്ടികളെ കയറിപ്പിടക്കുന്നത് മറ്റ് ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ടാവും. ആയതിനാല്‍ എങ്ങനെ പെരുമാറണമെന്ന് രക്ഷിതാക്കള്‍ക്കും ധാരണയില്ല. ആരാണ് നല്ലതെന്നോ ചീത്തയെന്നോ തിരിച്ചറിയാനാകില്ല. 

സമാനമായ സാഹചര്യത്തില്‍ സിംഗപ്പൂരില്‍ നടന്ന ഒരു ആക്രമണത്തിന്‍റെ വാര്‍ത്തയാണ് വൈറലാകുന്നത്. പ്രമുഖമായ കോഫി ഷോപ്പില്‍ ഇരിക്കുകയാണ് മുന്ന് വയസ് പ്രായം തോന്നുന്ന ഒരു പെണ്‍കുട്ടിയും അച്ഛനും അമ്മയും. ഇതിനിടെ എണ്‍പതിനടുത്ത് പ്രായം തോന്നിക്കുന്ന വയോധികന്‍ അതുവഴി കടന്നുപോകുന്നു. കുട്ടി ഇയാളെ നോക്കി ചിരിക്കുന്നു. ഈ സമയം അച്ഛന്‍ കാപ്പിയെടുക്കാന്‍ പോയതായിരുന്നു. തന്‍റെ നേര്‍ക്ക് കുട്ടി ചിരിക്കുന്നത് കണ്ട വയോധികന്‍ കുട്ടിയുടെ തലയില്‍ സ്നേഹത്തോടെ തൊട്ട് നടന്നുപോകുന്നു. 

ഇതിന് തൊട്ടുപിന്നാലെ കുട്ടിയുടെ അച്ഛന്‍ ഓടിവരികയും വയോധികനെ അടിച്ചുവീഴ്ത്തുകയുമാണ്. വയോധികന്‍ നിലത്ത് വീഴുന്നതും എന്തിനാണ് തന്നെ ആക്രമിക്കുന്നതെന്ന് ചോദ്യമുന്നയിക്കുയും ചെയ്യുന്നു. ഇതിനിടെ കുട്ടിയെ എടുത്ത് അച്ഛനും അമ്മയും പോകുന്നു. 

വയോധികനെ എന്ത് കാരണത്താലാണ് ആക്രമിച്ചതെന്ന്  അറിയില്ലെന്നും പിതാവിനെ ആക്രമിച്ചവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടും വയോധികന്‍റെ കുടുംബം രംഗത്തെത്തിയിട്ടുണ്ട്. 

ENGLISH SUMMARY:

Malayala Manorama Online News reports on the increasing concerns about how to behave with children due to rising attacks. The article highlights the need for parental awareness in identifying potential threats and ensuring child safety.