Untitled design - 1

Untitled design - 1

TOPICS COVERED

ഭാര്യയ്ക്ക് പാരമ്പര്യ ചികിത്സ നൽകാനുള്ള തീരുമാനത്തിനെതിരെ  പിതാവിനെ കത്തികാട്ടി ഭീഷണിപ്പെടുത്തി മകന്‍. സിംഗപ്പൂരിലാണ് സംഭവം . രണ്ട് തവണ സ്ട്രോക്കുണ്ടായതിനെ  തുടർന്ന് വയോധിക കിടപ്പിലായിരുന്നു. ആധുനിക ചികിത്സയുടെ ഭാഗമായി മരുന്നുകൾ കഴിച്ചിരുന്നെങ്കിലും ആരോഗ്യനിലയിൽ കാര്യമായ പുരോഗതിയുണ്ടാകാത്തതിൽ ഭർത്താവിന് നിരാശയുണ്ടായിരുന്നു. ഇതോടെയാണ് പരമ്പരാഗത ചൈനീസ് ചികിത്സ പരീക്ഷിക്കാൻ അദ്ദേഹം തീരുമാനിച്ചത്.

വയോധിക ദമ്പതികൾക്കൊപ്പമാണ് 52കാരനായ മകനും താമസിച്ചിരുന്നത്. പിതാവിന്‍റെ തീരുമാനത്തെ മകൻ ശക്തമായി എതിർത്തു. പാരമ്പര്യ ചികിത്സയ്ക്ക് പണം ചെലവഴിക്കുന്നതല്ലാതെ പ്രയോജനമുണ്ടാകില്ലെന്നായിരുന്നു മകന്‍റെ വാദം.

തർക്കം രൂക്ഷമായതോടെ മകൻ അടുക്കളയിൽ പോയി കത്തിയെടുത്ത് വരികയും പിതാവിനെ കത്തികാട്ടി ഭീഷണിപ്പെടുത്തുകയുമായിരുന്നു. അമ്മയ്ക്ക് പാരമ്പര്യ ചികിത്സ നൽകിയാൽ പിതാവിനെ കൊലപ്പെടുത്തുമെന്നായിരുന്നു ഭീഷണി.

ഭയന്ന 82കാരൻ ഉടൻ പൊലീസിനെ വിളിച്ചു. സ്ഥലത്തെത്തിയ പൊലീസ് 52കാരനെ അറസ്റ്റ് ചെയ്തു. മകൻ പണ്ടുമുതലേ ക്ഷിപ്രകോപിയായിരുന്നെന്നും എന്നാൽ ആദ്യമായാണ് കത്തിയുമായി തന്നെ ഭീഷണിപ്പെടുത്തുന്നതെന്നും പിതാവ് പൊലീസിനോട് പറഞ്ഞു.

ENGLISH SUMMARY:

Malayala Manorama Online News reports a shocking incident in Singapore where a son threatened his father with a knife, opposing the decision to provide traditional Chinese medicine to his mother. This act of defiance stems from a dispute over the effectiveness and cost of alternative treatments for the stroke-affected elderly mother.