A map showing the Strait of Hormuz and Iran is seen behind a 3D printed miniature of U.S. President Donald Trump in this illustration taken June 22, 2025. REUTERS/Dado Ruvic/Illustration

A map showing the Strait of Hormuz and Iran is seen behind a 3D printed miniature of U.S. President Donald Trump in this illustration taken June 22, 2025. REUTERS/Dado Ruvic/Illustration

ഇറാനുമായി യുഎസിന്‍റെ ബന്ധം വഷളാകുന്നതിനിടെ ഇറാനെതിരെ ട്രംപ് ആണവായുധം പ്രയോഗിക്കാനുള്ള അന്തിമ ചര്‍ച്ചകളിലെന്ന ആരോപണവുമായി മുന്‍ യുഎസ് ഹൗസ് റപ്രസന്‍റേറ്റീവ് പ്രതിനിധി മാര്‍ജെറി ടൈലര്‍ ഗ്രീന്‍. ആണവായുധം പ്രയോഗിക്കാനായി വന്‍കിട മീറ്റിങ്ങുകളില്‍ ട്രംപ് പങ്കെടുത്തെന്നും മാര്‍ജെറി ആരോപിക്കുന്നു. 

ഇറാന്‍ സമീപകാലത്ത് ആണവായുധങ്ങള്‍ ഉല്‍പാദിപ്പിക്കുന്നെന്ന് യുഎസ് ഇന്‍റലിജന്‍സ് കരുതുന്നില്ല, എന്നാല്‍ ഇസ്രായേലിന്‍റെ മുന്നറിയിപ്പുകള്‍ സ്വീകരിച്ച് മുന്നോട്ടുപോകാനാണ് ട്രംപ് കരുതുന്നതെന്നും മാര്‍ജറി എക്സില്‍ കുറിച്ചു. തന്‍റെ ആരോപണങ്ങള്‍ക്ക് മാര്‍ജറി തെളിവുകള്‍ മുന്നോട്ടുവച്ചിട്ടില്ലെങ്കിലും വൈറ്റ്ഹൗസ് ആരോപണങ്ങളില്‍ പ്രതികരിക്കാത്തത് സംശയം ജനിപ്പിക്കുന്നുണ്ട്. 

ഇതിനിടെ അമേരിക്കയും ഇറാനും തമ്മിൽ ജൂണിൽ ഒപ്പുവെച്ച 60 ദിവസത്തെ ഇടക്കാല സമാധാന ധാരണയുടെ കാലാവധി അവസാനിച്ചതോടെ പശ്ചിമേഷ്യയിൽ വീണ്ടും അനിശ്ചിതത്വവും പിരിമുറുക്കവും നിലനിൽക്കുന്നു. കരാർ വ്യവസ്ഥകൾ ലംഘിച്ചതായി ഇരുപക്ഷവും പരസ്പരം ആരോപിക്കുന്നു. ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണവും കപ്പൽ ഗതാഗതവും സംബന്ധിച്ച് അമേരിക്കയും ഇറാഖും ഇറാനും തമ്മിലുള്ള തർക്കങ്ങൾ തുടരുകയാണ്.

ENGLISH SUMMARY:

US Iran relations are strained amidst allegations by former US House Representative Marjorie Taylor Greene that Trump was in final discussions to use nuclear weapons against Iran. These claims, made without presented evidence, raise concerns especially as a 60-day interim peace accord between the US and Iran expired.