യുഎസ് സൈനികരെ കൊല്ലുന്ന പൗരന്മാര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഇറാന്‍. ഒരു യു.എസ് സൈനികനെ കൊലപ്പെടുത്തിയാല്‍ 30,000 ഡോളര്‍ ലഭിക്കും. സ്ത്രീകളാണെങ്കില്‍ തുക ഇരട്ടിയാകും. ഇറാന്‍ പൗരന്മാരുടെ നിരന്തര ആവശ്യപ്രകാരമാണ് തീരുമാനമെന്ന് ഇറാൻ കരസേനാ മേധാവി അമീർ ഹതാമി പറഞ്ഞു.
കുഞ്ഞിന്‍റെ തലയില്‍ കൈവച്ചു തലോടി; വയോധികനെ അടിച്ചുവീഴ്ത്തി അച്ഛന്‍, രൂക്ഷവിമര്‍ശനം
യുഎസ് സൈനികരെ ജീവനോടെയോ അല്ലാതെയോ പിടികൂടി ഇറാന്‍ സൈന്യത്തിനെ ഏല്‍പ്പിച്ചാല്‍ 30,000 ഡോളറോ അഞ്ച് ബില്യണ്‍ തോമാനോ പരിതോഷികം ലഭിക്കും. ധൈര്യം കാണിക്കുന്നത് ഇറാന്‍ സ്ത്രീകളാണെങ്കില്‍ 60,000 ഡോളര്‍ നല്‍കും. യു.എസ് സൈനികനെ കൊല്ലാന്‍ ഉപയോഗിക്കുന്ന ആയുധം ഇരട്ടി വിലയ്ക്ക് വാങ്ങുമെന്നും ഇത് മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
3 രാജ്യങ്ങൾ, 3 വൻ ഭൂചലനങ്ങൾ; ‘റിങ് ഓഫ് ഫയർ’ ഉണരുന്നു? ഭൂമി വീണ്ടും വിറയ്ക്കുന്നു?
ഫെബ്രുവരി 28 ന് യുഎസും ഇസ്രായേലും ഇറാനെ ആക്രമിച്ചതോടെയാണ് യുദ്ധം ആരംഭിച്ചത്. യുദ്ധം തുടങ്ങി ഒരു മാസത്തിനിടെ എഫ്-15 യുദ്ധവിമാനത്തിനു നേരെയുണ്ടായ ആക്രമണത്തില്‍ യുഎസ് സൈനികനെ ഇറാനില്‍ കാണാതായിരുന്നു. പിന്നീട് വന്‍ സന്നാഹങ്ങളുമായി ഇറാനില്‍ നടത്തിയ തിരച്ചലിലാണ് യുഎസ് സൈനികനെ രക്ഷിച്ചത്. രക്ഷാദൗത്യത്തിനിടെ ഇറാൻ സൈന്യത്തിന്‍റെ ആക്രമണത്തില്‍ സി-130 വിമാനമടക്കമുള്ള യുദ്ധവിമാനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിരുന്നു.
അതേസമയം, യുദ്ധം ആരംഭിച്ചതിനുശേഷം ഇതുവരെ 17 യു.എസ് സൈനികരാണ് കൊല്ലപ്പെട്ടത്. ഇറാഖ്, ജോര്‍ദാന്‍ എന്നിവിടങ്ങളില്‍ ഇറാന്‍ നടത്തിയ ആക്രമണങ്ങളിലാണ് യു.എസ് സൈനികര്‍ കൊല്ലപ്പെട്ടത്.