Image Credit: X@NalinisKitchen
മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് ഹെയർ ഡ്രയറില്‍ നിന്നുള്ള ചൂടില്‍ പൊള്ളലേറ്റ മരിച്ച സംഭവത്തില്‍ അമ്മയ്ക്ക് ആറു വര്‍ഷം തടവ്. സ്കോട്ട്ലന്‍ഡിലെ ആബർഡീൻഷെയര്‍ സ്വദേശി കോർട്ട്നി ഗാർട്ട്ഷോ എന്ന 28 കാരിയെയാണ് ആബർഡീൻ ഹൈക്കോടതി ശിക്ഷിച്ചത്. മൂന്നു മാസം പ്രായമുള്ള ഡാലിയ റോസിന് 18 ശതമാനത്തോളം പൊള്ളലേറ്റിരുന്നു.
ആരാധനാലയത്തിലെ മോർച്ചറിയിൽ അനാശാസ്യം; കെയർടേക്കർക്കും ജീവനക്കാരിക്കും കനത്ത പിഴ
2023 സെപ്റ്റംബര്‍ 30 തിനാണ് കേസിന് ആസ്പദമായ സംഭവം. തലേദിവസം രാത്രി യുവതി സുഹൃത്തുക്കള്‍ക്കൊപ്പം പാര്‍ട്ടിയില്‍ പങ്കെടുക്കുകയും മദ്യപിക്കുകയും ചെയ്തിരുന്നു. പുലർച്ചെ നാലുമണിയോടെയാണ് കോര്‍ട്ട്നി വീട്ടിൽ തിരിച്ചെത്തുന്നത്. ഈ സമയം മകളും കോര്‍ട്ട്നിക്കൊപ്പമുണ്ടായിരുന്നു. പിന്നീട് മദ്യലഹരിയില്‍ യുവതി ഹെയര്‍ ഡ്രയര്‍ ഓണാക്കി വെയ്ക്കുകയും കുഞ്ഞിന് പൊള്ളലേല്‍ക്കുകയുമായിരുന്നു.
സെപ്റ്റംബർ 30ന് പുലർച്ചെ നാലു മണിക്കും ഒൻപത് മണിക്കും ഇടയിലുള്ള സമയത്താണ് കുട്ടിക്ക് പൊള്ളലേറ്റത്. ഹെയർ ഡ്രയറിൽ നിന്നുള്ള ശക്തമായ ചൂട് കൂടുതല്‍ സമയമേറ്റതാണ് പൊള്ളലേല്‍ക്കാന്‍ കാരണമായത്. ശക്തമായ ചൂടില്‍ കുട്ടിയുടെ തലയിലും ശരീരത്തിലും പെള്ളലേറ്റു. ഇതിനെത്തുടർന്നുണ്ടായ ഗുരുതരമായ പരിക്കുകളിലാണ് മരണപ്പെട്ടതെന്ന് കോടതി വിധി ന്യായത്തില്‍ പറഞ്ഞു.
സെല്‍ഫിയെടുക്കാന്‍ പാലത്തില്‍ നിര്‍ത്തി; കുഞ്ഞിനെ പുഴയിലേക്ക് വലിച്ചെറിഞ്ഞ് അച്ഛന്‍റെ ക്രൂരത
ഹെയർ ഡ്രയർ ഓണാക്കിയ ശേഷം 20 മിനിറ്റു മുതല്‍ ഒരു മണിക്കൂര്‍ വരെ ഡാലിയ റോസിന് സമീപം വച്ചിരിക്കാമെന്നാണ് വിചാരണയിൽ ഹാജരാക്കിയ തെളിവുകളിലുള്ളത്. രാവിലെയോടെ കുട്ടിയുടെ അവസ്ഥ കണ്ട കോര്‍ട്ട്നി തന്നെയാണ് പൊലീസിനെ വിവരമറിയിച്ചത്. ആംബുലൻസ് ജീവനക്കാർ സ്ഥലത്ത് എത്തിയെങ്കിലും കുട്ടിക്ക് എങ്ങനെയാണ് പൊള്ളലേറ്റതെന്ന് തനിക്കറിയില്ലെന്നാണ് കോര്‍ട്ട്നി പറഞ്ഞത്. പിന്നീട് നടത്തിയ അന്വേഷണത്തില്‍ കിടക്കയ്ക്ക് സമീപത്തുള്ള സോക്കറ്റിൽ ഹെയർ ഡ്രയർ പ്ലഗ് ചെയ്തു വെച്ച നിലയില്‍ കണ്ടെത്തിയിരുന്നു.