ലോകത്തെ ഞെട്ടിച്ച ലൈംഗിക കുറ്റവാളിയും ശതകോടീശ്വരനുമായ ജെഫ്രി എപ്സ്റ്റീന്‍റെ ജീവിതത്തെക്കുറിച്ച് ദിനംപ്രതി വാര്‍ത്തകള്‍ പുറത്തുവരികയാണ്. എപ്സ്റ്റീന്‍റെ കുറ്റകൃത്യങ്ങളുടെ രേഖയായ എപ്സ്റ്റീന്‍ ഫയല്‍സിലൂടെ ദിനംപ്രതി പുതിയ ഞെട്ടിക്കുന്ന കണ്ടെത്തലുകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഇതിലേറ്റവും പുതിയതാണ് സ്ത്രീകളെ കേന്ദ്രീകരിച്ചുകൊണ്ട് ലക്ഷ്വറി പോണ്‍ ബിസിനസ് തുടങ്ങനായി സംരംഭകകള്‍ ജെഫ്രി എപ്സ്റ്റീനെ സമീപിച്ചെന്നത്.
എഐ കമ്പനിയായ ആന്ത്രീപികിന്‍റെ സിഇഒ ആയ ഡാരിയോ അമോഡെയുടെ ഭാര്യ കാമി ക്ലാര്‍ക്കും പോണ്‍ സംരംഭത്തിന് പങ്കാളിയാകാനിരുന്ന മിഷേല്‍ കാപോകെഫെലോയും എപ്സീനെ സമീപിച്ചത്. ഇരു സംരംഭകളുമായി എപ്സ്റ്റീനെ പരിചയപ്പെടുത്തിയത് പുസ്തക പ്രസിദ്ധീകരണ ഏജന്‍റായ ജോണ്‍ ബ്രോക്ക്മാനാണ്. വാള്‍സ്ട്രീറ്റ് ജേര്‍ണലാണ് ഇവരുടെ ഇ മെയില്‍ സന്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ വാര്‍ത്ത പുറത്തുവിട്ടത്.
2008ല്‍ എപ്സ്റ്റീനെ ലൈംഗികക്കടത്തിനും പീഡനത്തിനും കുറ്റവാളിയായി വിധിച്ചതിന് പിന്നാലെ 2011ലായിരുന്നു ഈ കൂടിക്കാഴ്ച. ‘എഡിസ്സ്’ എന്ന പേരില്‍ കാമി ക്ലാര്‍ക്കും മിഷേല്‍ കപോകെഫെലോയും ഒരു ‘അഡള്‍ട്ട് എന്‍റര്‍ടെയിന്‍മെന്‍റ് ബിസിനസ്’ തുടങ്ങാന്‍ തീരുമാനിച്ചിരുന്നു. സ്ത്രീകളെ കേന്ദ്രീകരിച്ചായിരുന്നു പുതിയ ബിസിനസ് മോഡല്‍. ലേഡി പോര്‍ണ്‍ ഡേ, ഓര്‍ഗാസം ഇന്‍കോര്‍പറേറ്റഡ് എന്നതടക്കം പേരുകളില്‍ കണ്ടന്‍റുകളും ഇവര്‍ പ്ലാന്‍ ചെയ്തിരുന്നു.
തുടര്‍ന്ന് എപ്സ്റ്റീന് ഇവര്‍ നാല് കണ്ടന്‍റുകളുടെ തിരക്കഥകളും അയച്ചുനല്‍കി. 2013 വരെ ഇത്തരത്തില്‍ മെയിലുകള്‍ അയച്ചിട്ടുണ്ട്. തങ്ങളുടെ സംരംഭത്തിനായി സ്ത്രീകളുടെ നഗ്നചിത്രങ്ങളടങ്ങിയ ഒരു വെബ്സൈറ്റും ഇവര്‍ ആരംഭിച്ചു. എന്നാല്‍ കൂടിക്കാഴ്ചകളും മെയിലുകളും അവസാനം പരാജയമായിരുന്നെന്നും പോണ്‍ ചെയ്യാന്‍ താല്‍പര്യമില്ല എന്നുമാണ് എപ്സ്റ്റീന്‍ ഇവര്‍ക്ക് അവസാനം മറുപടി നല്‍കിയതെന്നും മെയില്‍ തെളിവുകള്‍ വ്യക്തമാക്കുന്നു. പിന്നീട് സംരംഭം പാതിവഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു.