Image Credit: X@TheGNPE
ലൈംഗിക ബന്ധം വാഗ്ദാനം ചെയ്ത് ബന്ധം സ്ഥാപിക്കും. പിന്നാലെ മേല്‍വിലാസം വാങ്ങി വീട്ടിലേക്ക്. രണ്ടു ഗ്ലാസ് വൈനില്‍ തുടങ്ങുന്ന സംസാരത്തില്‍ വീട്ടുടമസ്ഥന്‍ മയങ്ങി വീഴുന്നതോടെ കവര്‍ച്ചയും ഉപദ്രവവും. ഈ ക്രൂരതയില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ട കേസില്‍ യു.കെയിലെ ഓക്സ്ഫോർഡ് ക്രൗൺ കോടതി റൊമാനിയക്കാരായ ദമ്പതികള്‍ക്ക് 17 വര്‍ഷമാണ് തടവുവിധിച്ചത്. വൈനില്‍ മാരക മയക്കുമരുന്ന് ചേര്‍ത്ത് മയക്കി കിടത്തിയാണ് ഇവരുടെ ക്രൂരത.
30 വർഷം അറിയാതെ പോയ സത്യം; ഉറ്റചങ്ങാതി സ്വന്തം സഹോദരി, ഡിഎൻഎ ടെസ്റ്റിൽ ജീവിതം മാറി
അഡിന മിഹായ് (31), പങ്കാളിയായ മഡാലിൻ ഡുമിട്രു (30) കോടതി ശിക്ഷിച്ചത്. ഗ്ലൗസെസ്റ്റർഷെയറിലെ ബാഗെൻഡനിൽ നിന്നുള്ള മാൽക്കം കിങ് (80) ഓക്സ്ഫോർഡ്ഷെയറിലെ ബാൻബറിയിൽ നിന്നുള്ള ഗാരി മൗത്ത് (36) എന്നിവരാണ് മരിച്ചത്. അഡിവ ലൈംഗിക തൊഴിലാളിയായി നടിച്ചാണ് ഇവര്‍ പദ്ധതി നടപ്പാക്കിയിരുന്നത്. വെബ്സൈറ്റില്‍ നിന്നാണ് ഇരകളെ ഇരുവരും ബന്ധപ്പെടുന്നത്. പിന്നീട് അഡിന ആവശ്യക്കാരുടെ വീട്ടിലേക്ക് എത്തുകയും മയക്കുമരുന്ന കലര്‍ത്തിയ മദ്യം നല്‍കുകയും ചെയ്യും. ഇരകള്‍ ബോധരഹിതരാകുന്നതോടെ പുറത്തു കാത്തിരുന്ന മഡാലിനൊപ്പം ചേര്‍ന്ന് വീട്ടില്‍ കവര്‍ച്ച നടത്തുന്നതാണ് ഇരുവരുടെയും രീതി.
പ്രതികൾ ഇരകളെ കൊല്ലാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും ബോധരഹിതരാക്കി കവര്‍ച്ച മാത്രമാണ് ഉദ്യേശിച്ചിരുന്നതെന്നും പ്രോസിക്യൂഷൻ ജൂലിയൻ ഇവാൻസ് കോടതിയില്‍ വ്യക്തമാക്കി. സ്വത്ത് മോഷ്ടിക്കുക എന്നതായിരുന്നു ലക്ഷ്യം. പണത്തിനായി ലൈംഗിക സേവനങ്ങൾ വാഗ്ദാനം ചെയ്തു. എന്നാല്‍ ഇരകളുമായി അഡിന ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടില്ലെന്നും പ്രോസിക്യൂട്ടര്‍ വ്യക്തമാക്കി.
ഹാളണ്ടിന്‍റെ ചിത്രം പതിപ്പിച്ച 104 കോടിയുടെ കൊക്കെയ്ന്‍ പിടികൂടി; അധോലോകത്തും 'ട്രെന്‍ഡ്'
2024 ഓഗസ്റ്റ് 20 തിനാണ് മാല്‍ക്കം കിങ് അഡിനയുടെ സേവനം ആവശ്യപ്പെടുന്നത്. വെബ്സൈറ്റിലൂടെ പരിചയപ്പെട്ട മാല്‍ക്കം അന്നേ ദിവസം വൈകീട്ട് ഭാര്യ വീട്ടില്‍ നിന്നും മാറിയ സമയത്ത് വീട്ടിലെത്താന്‍ ആവശ്യപ്പെട്ടു. മയക്കുമരുന്ന കലക്കിയ വൈന്‍ നല്‍കുകയും ഉടനെ മാല്‍ക്കം അബോധാവസ്ഥയിലാവുകയുമായിരുന്നു. തൊട്ടടുത്ത ദിവസം വീട്ടുജോലിക്കാരനാണ് മാല്‍ക്കത്തിന്‍റെ മൃതദേഹം കണ്ടെത്തുന്നത്. രണ്ടു വൈന്‍ ഗ്ലാസുകളും സംഭവ സ്ഥലത്ത് നിന്നും ലഭിച്ചു. ഹൃദയ സംബന്ധമായ അസുഖങ്ങളുണ്ടായിരുന്നു വ്യക്തിയാണ് മാല്‍ക്കം.
ജൂലൈ 12 നാണ് ഗാരി മൗത്തിന്റെ വീട്ടിലേക്ക് ഇരുവരും എത്തുന്നത്. മയക്കുമരുന്ന അടങ്ങിയ വൈന്‍ കഴിച്ചതോടെ ഗാരി മൗത്തും അബോധാവസ്ഥയിലാവുകയായിരുന്നു. ഫോണില്‍ വിളിച്ച് ലഭിക്കാത്തതിനെ തുടര്‍ന്ന് സുഹൃത്തുക്കൾ പിറ്റേ ദിവസം രാവിലെ വീട്ടിലെത്തിയപ്പോഴാണ് തറയില്‍ കിടക്കുന്നത് കണ്ടത്. അഡിനയുടെ സേവനത്തിനായി ഗാരി മൗത്ത് 450 പൗണ്ട് നൽകിയതായും കോടതി രേഖയിലുണ്ട്. ഇരു വീട്ടില്‍ നിന്നും വിലപിടിപ്പുള്ള സാധനങ്ങള്‍ നഷ്ടപ്പെട്ടതായാണ് പൊലീസ് കണ്ടെത്തിയത്.