us-chil-abuse
  • കാലിഫോര്‍ണിയയില്‍ കൗണ്‍സിലറുടെ പീഡനത്തിനിരയായ 14 കാരനെ കാണാനില്ല.

കാലിഫോര്‍ണിയയില്‍ 14 കാരനെ തെറാപ്പിസ്റ്റായ യുവതി ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ ട്വിസ്റ്റ്. കേസിലെ പ്രതിയായ സോഫിയ ഡ്രോട്ട്സ് (26) അറസ്റ്റിലായതിന് പിന്നാലെ ഇരയായ 14 കാരനെ കാണാനില്ലെന്ന് കുട്ടിയുടെ അമ്മ വ്യക്തമാക്കി. അതേസമയം, രണ്ടാഴ്ച മുന്‍പ് അറസ്റ്റിലായ സോഫിയയ്ക്ക് കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ചു. ജുവനൈൽ ഹോമിലായിരുന്ന 14 കാരന്‍റെ കൗൺസിലിങ് ചുമതലക്കാരിയായിരുന്നു സോഫിയ. 

14 വയസുകാരനെ മൂന്നു മാസം ലൈംഗികമായി പീഡിപ്പിച്ചു; 26 കാരിയായ തെറാപ്പിസ്റ്റ് അറസ്റ്റില്‍

മാർട്ടിനെസിലെ ജോൺ ഡേവിസ് ജുവനൈൽ ഡിറ്റൻഷൻ സെന്ററില്‍ ഉണ്ടായിരുന്ന 14 കാരനെയാണ് യുവതി ദുരുപയോഗം ചെയ്തത്. ബിഹേവിയറൽ ഹെൽത്ത് ക്ലിനീഷ്യനായി ജോലി ചെയ്തിരുന്ന സോഫിയയ്ക്കായിരുന്നു 14 കാരന്റെ ചുമതല ലഭിക്കുന്നത്. ജുവനൈൽ ഹോമില്‍ നിന്നും പുറത്തിറങ്ങിയ ശേഷം യുവതി 14 കാരനെ മൂന്ന് മാസം തുടർച്ചയായി ബലാത്സംഗം ചെയ്തു എന്നാണ് കേസ്.

ജുവനൈല്‍ ഹോമില്‍ നിന്നും പുറത്തിറങ്ങിയ സമയത്ത് കാമുകിയെന്ന വ്യാജേന സോഫിയ മകനുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നതായി അമ്മ ആരോപിച്ചു. സോഫിയയെ അറസ്റ്റു ചെയ്തതിന് പിന്നാലെ കൗമാരക്കാരനെ കാണാതാവുകയായിരുന്നുവെന്നും അമ്മ പറയുന്നു. ഇരുവരും തമ്മിലുള്ള ബന്ധം പരസ്പര സമ്മതത്തോടെയുള്ളതാണെന്നാണ് മകന്‍ വിശ്വസിച്ചിരുന്നതെന്നും അമ്മ പറഞ്ഞു. 

ഏപ്രിലിൽ മോചിതനായതുമുതൽ മകൻ സോഫിയയുമായി നിരന്തരം ബന്ധപ്പെട്ടിരുന്നു. കോൺകോർഡ് പൊലീസ് സോഫിയയെ അറസ്റ്റ് ചെയ്ത സമയം ഇരുവരും വിഡിയോ കോളിലായിരുന്നു. മകനോട് ഇക്കാര്യം ചോദിച്ചപ്പോള്‍ ആരോപണം തെറ്റാണെന്നും ബന്ധം പരസ്പര സമ്മതപ്രകാരമാണെന്നും മകന്‍ പറഞ്ഞതായി അമ്മ വ്യക്തമാക്കി. ഇതിനു പിന്നാലെ മകന്‍ ഓടിപോയെന്നും പിന്നീട് കുടുംബം അവനെ കണ്ടിട്ടില്ലെന്നും അമ്മ പറഞ്ഞു.

ENGLISH SUMMARY:

A 26-year-old behavioral health clinician named Sophia Drots was arrested in California for allegedly sexually abusing a 14-year-old boy she counseled at a juvenile detention center. Following her release on bail, the victim's mother reported that her son has gone missing after running away upon defending the accused. The mother stated that the teenager believed the relationship was consensual and maintained contact with the former therapist after his release. Authorities are currently dealing with this shocking twist as the investigation into the statutory abuse case continues.