cigarette-smoking

TOPICS COVERED

പൊതുസ്ഥലത്ത് സിഗററ്റ് വലിക്കുന്നത് നിയമവിരുദ്ധമാണ്. ഇന്ത്യയിലും അങ്ങനെ തന്നെ. പക്ഷേ, പുകവലിച്ച് പുക എവിടെയും പറത്തിവിടാൻ ഇന്ത്യക്കാരിൽ ചിലർക്ക് ഒരു മടിയുമില്ല. ചിലപ്പോൾ അത് സിഗററ്റ് വാങ്ങുന്ന കടകൾക്ക് മുന്നിലാകാം, അല്ലെങ്കിൽ കെട്ടിടങ്ങൾക്കിടയിലാകാം. നടുറോഡിൽ പോലും മടിയില്ലാതെ പുകവലിക്കുന്നവരുമുണ്ട്. പുക വളയങ്ങളായി വിട്ട് കരവിരുത് കാണിക്കുന്നവരുമുണ്ട്.

എന്നാൽ, മറ്റ് രാജ്യങ്ങളിലും ഇങ്ങനെയാണെന്ന് കരുതരുത്. പൊതുസ്ഥലത്ത് പുകവലിച്ച യുവാക്കളെ തിരയുകയാണ് സിംഗപ്പൂർ പൊലീസ്. യുവാക്കൾ പുകവലിക്കുന്ന ദൃശ്യങ്ങൾ തൊട്ടടുത്ത കെട്ടിടത്തിലുള്ളവർ പകർത്തിയതോടെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.

എന്നാൽ, സിംഗപ്പൂരിൽ പുകവലിക്കുന്നത് അത്ര വലിയ പ്രശ്നമാണോ? സിംഗപ്പൂരിൽ പൊതുസ്ഥലങ്ങളിൽ പുകവലിച്ചാൽ പിഴ ചുമത്തുന്നത് പൊലീസോ നാട്ടുകാരോ അല്ല; നാഷണൽ എൻവയോൺമെന്റ് ഏജൻസി (NEA) ആണ്. കടുത്ത ശിക്ഷാനടപടികളാണ് പുകവലിക്കുന്നവർക്കെതിരെ ഇവർ സ്വീകരിക്കുന്നത്.
മത്തി മുട്ടയൊന്നും മുട്ടയല്ല, അത് ബീജ സഞ്ചി! അറപ്പ് വേണ്ട, വെറുപ്പും...; എങ്ങനെ തിരിച്ചറിയാം?...

ആദ്യമായി നിരോധിത സ്ഥലങ്ങളിൽ പുകവലിച്ച് പിടിക്കപ്പെട്ടാൽ സ്പോട്ട് ഫൈനായി 200 സിംഗപ്പൂർ ഡോളർ (14,864 രൂപ) അടയ്‌ക്കേണ്ടിവരും. കേസ് കോടതിയിലേക്ക് പോകുകയാണെങ്കിൽ പിഴത്തുക 1,000 സിംഗപ്പൂർ ഡോളർ (74,322 രൂപ) വരെ ഉയരാം. കൂടാതെ, പുകവലിച്ച ശേഷം സിഗററ്റ് കുറ്റി പൊതുസ്ഥലത്ത് വലിച്ചെറിയുന്നവർക്ക് Littering നിയമപ്രകാരം 1,000 സിംഗപ്പൂർ ഡോളർ വരെ പ്രത്യേക പിഴയും ചുമത്താം. ബസ് സ്റ്റോപ്പുകൾ, മെട്രോ സ്റ്റേഷനുകൾ, പൊതു പാർക്കുകൾ, എയർകണ്ടീഷൻ ചെയ്ത കെട്ടിടങ്ങൾ, ഷോപ്പിംഗ് മാളുകൾ എന്നിവയെല്ലാം പുകവലി നിരോധിത മേഖലകളാണ്. മഞ്ഞ വരകൾ കൊണ്ട് അടയാളപ്പെടുത്തിയ പ്രത്യേക Designated Smoking Areas (DSA) കളിൽ മാത്രമേ ഇവിടെ നിയമപരമായി പുകവലിക്കാൻ അനുവാദമുള്ളൂ.

എന്നാൽ, ഇതുമാത്രമല്ല പ്രശ്നം. സ്വന്തം സ്ഥാപനത്തിനുള്ളിൽ ആളുകൾ പുകവലിക്കുന്നത് തടയാൻ മാനേജർമാർക്കും ഉടമകൾക്കും ബാധ്യതയുണ്ട്. ഇതിൽ വീഴ്ച വരുത്തിയാൽ ഉടമയ്ക്ക് ആദ്യതവണ 200 സിംഗപ്പൂർ ഡോളറും, ആവർത്തിച്ചാൽ 500 സിംഗപ്പൂർ ഡോളറും പിഴ ചുമത്തും.

മലേഷ്യയിലാകട്ടെ, പുകവലിക്ക് തടവുശിക്ഷ വരെ ലഭിക്കാം. ഇത്തരത്തിലുള്ള കർശന നിയമങ്ങൾ പൊതുജനങ്ങളിലും ജാഗ്രത സൃഷ്ടിക്കുന്നുണ്ട്.

പുകവലിക്കെതിരെ കർശനമായ നിയമങ്ങൾ രാജ്യത്തില്ല എന്നതുതന്നെയാണ് പുകവലി ഒരു വലിയ പ്രശ്നമായി തുടരാൻ കാരണമെന്ന വാദവും നിലനിൽക്കുന്നു. പുകയില സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് ജനങ്ങൾക്ക് അറിയാമെങ്കിലും, പലർക്കും ഈ ശീലം ഉപേക്ഷിക്കാൻ വലിയ ബുദ്ധിമുട്ടാണ്.

ഇത്തരക്കാർക്ക് ആവശ്യമായ കൗൺസലിങ്ങും ചികിത്സയും ലഭ്യമാക്കാനും പുകവലി ഉപേക്ഷിക്കാൻ സഹായിക്കുന്ന സംവിധാനങ്ങൾ ശക്തിപ്പെടുത്താനും സർക്കാർ സംവിധാനങ്ങൾ കൂടുതൽ മുന്നിട്ടിറങ്ങേണ്ടതുണ്ട്.

ENGLISH SUMMARY:

Public smoking ban in India and Singapore highlights stricter regulations abroad compared to India's lax enforcement. While public smoking is illegal in India, many continue to flout rules, unlike in countries like Singapore and Malaysia which impose significant fines and even imprisonment for violations.