us-attack-iran-2

TOPICS COVERED

  • കടലിടുക്കിൽവച്ച് ഇറാൻ ഒരു കപ്പലിനു നേരെ വെടിയുതിർക്കുമ്പോഴെല്ലാം, യുഎസ് ഒരു പാലമോ വൈദ്യുതി നിലയമോ തകർക്കുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി.

ഇറാനെതിരെ ആക്രമണം തുടർന്ന് യുഎസ്. തുടർച്ചയായ പന്ത്രണ്ടാം രാത്രിയിലാണ് അമേരിക്കയുടെ സൈനിക നടപടി. യുഎസ് ആക്രമണത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. ഹോര്‍മൂസ് കടലിടുക്കിൽവച്ച് ഇറാൻ ഒരു കപ്പലിനു നേരെ വെടിയുതിർക്കുമ്പോഴെല്ലാം, യുഎസ് ഒരു പാലമോ വൈദ്യുതി നിലയമോ തകർക്കുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. 

അതിനിടെ യെമനിലെ ഹൂതി സേന സൗദി ടാങ്കറുകള്‍ ആക്രമിച്ചു. ഒരു ടാങ്കറിന് തീപിടിച്ചതായി ഇറാന്‍ അറിയിച്ചു. ഹോര്‍മുസ് കടക്കാന്‍ ശ്രമിച്ച മൂന്ന് ടാങ്കറുകളില്‍ രണ്ടെണ്ണം തിരികെ പോയതായി ഇറാന്‍ വ്യക്തമാക്കി. എണ്ണവില ആറാഴ്ചത്തെ ഉയര്‍ന്നനിലയിലെത്തി. അതിനിടെ നിർണായക പ്രതിരോധ നയ ബിൽ യുഎസ് ജനപ്രതിനിധിസഭ ബുധനാഴ്ച നേരിയ ഭൂരിപക്ഷത്തിന് പാസാക്കി. 

സൈന്യത്തിനായി 1.15 ലക്ഷം കോടി ഡോളര്‍ ചെലവഴിക്കാൻ അനുമതി നൽകുന്ന ദേശീയ പ്രതിരോധ അംഗീകാര നിയമം 212നെതിരെ 216 വോട്ടുകൾക്കാണ് ജനപ്രതിനിധിസഭയിൽ പാസായത്. ഏഴ് റിപ്പബ്ലിക്കൻ അംഗങ്ങൾ ഒഴികെ എല്ലാവരും ബില്ലിനെ അനുകൂലിച്ചു.

ENGLISH SUMMARY:

The US has continued its attacks against Iran. The American military operation entered its 12th consecutive night. Two people were killed in the US attack. President Donald Trump warned that every time Iran fires at a ship in the strait, the US will destroy a bridge or power plant. Meanwhile, Yemen's Houthi forces attacked Saudi tankers. Iran said one tanker caught fire. Iran also stated that two of the three tankers attempting to cross the Strait of Hormuz turned back. Oil prices climbed to a six-week high.