അമേരിക്കന്‍ ആക്രമണങ്ങള്‍ക്ക് പിന്നാലെ ചര്‍ച്ചയ്ക്കായി ഇറാന്‍ സമീപിച്ചെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.  ഇറാന്‍ കരാറിനായി ആഗ്രഹിക്കുന്നുണ്ട്.  ഇറാന്‍ സംഘര്‍ഷത്തില്‍ പിന്തുണയ്ക്കാത്ത യൂറോപ്യന്‍ രാജ്യങ്ങള്‍ക്കെതിരെ നാറ്റോ ഉച്ചകോടിയില്‍  ട്രംപ് ആഞ്ഞടിച്ചു. 

വെടിനിര്‍ത്തല്‍ അവസാനിച്ചെന്നും ഇറാനുമായി ഇനിയൊരു കരാറിനില്ലെന്നും പ്രഖ്യാപിച്ചായിരുന്നു അമേരിക്കയുടെ ആക്രമണം. ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലുകള്‍ ആക്രമിക്കപ്പെട്ടതിന് പിന്നാലെ യുഎസ് സൈന്യം ഇറാനിലെ 80 ഇടങ്ങളില്‍ ആക്രമണം നടത്തി. 

കുവൈത്ത് ബഹ്റൈന്‍ എന്നിവിടങ്ങളിലെ അമേരിക്കന്‍ കേന്ദ്രങ്ങളിലേക്ക്  ഇറാനും തിരിച്ചടിച്ചു. പിന്നാലെയാണ് കരാര്‍ ഉണ്ടാക്കാന്‍ ഇറാന്‍ തീവ്രമായി ആഗ്രഹിക്കുന്നുവെന്ന് ട്രംപിന്‍റെ വെളിപ്പെടുത്തില്‍. ഇറാന്‍ അധികൃതര്‍ ഫോണില്‍ സംസാരിച്ചെന്ന് പറഞ്ഞ അദ്ദേഹം ആരാണ് വിളിച്ചതെന്ന് വ്യക്തമാക്കിയില്ല. ഇറാനിലെ തെക്കുകിഴക്കന്‍ നഗരമായ ഇറാന്‍ഷഹറിലെ വ്യോമതാവളത്തില്‍ യുഎസ് സേന നടത്തിയ ആക്രമണത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. 

ഇറാനുമായുള്ള യുഎസ് സംഘര്‍ഷങ്ങളില്‍ പിന്തുണയ്ക്കാത്തതില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ക്കെതിരെ അങ്കാറയില്‍ ചേര്‍ന്ന  നാറ്റോ ഉച്ചകോടിയില്‍ ട്രംപ് ആഞ്ഞടിച്ചു. നാറ്റോയിലെ വളരെ മോശം പങ്കാളിയെന്നായിരുന്നു സ്പെയിനെതിരെയുള്ള വിമര്‍ശനം. ഡെന്മാര്‍ക്കിന്‍റെ അധീനതയിലുള്ള ഗ്രീന്‍ലാന്‍ഡ് പ്രവിശ്യ തങ്ങള്‍ക്ക് വേണമെന്ന മുന്‍നിലപാടും ട്രംപ് ആവര്‍ത്തിച്ചു.

ENGLISH SUMMARY:

Donald Trump stated that Iran approached the US for talks following American airstrikes. Iran is eager for a deal, and Trump criticized European nations at the NATO summit for not supporting the US in the Iran conflict.