സ്നേഹത്തോടെ പഠിപ്പിക്കാനെന്ന വ്യാജേനെ കുട്ടികളെ മടിയിലിരുത്തിയ ശേഷം സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിച്ചെന്ന കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍. അമേരിക്കയിലെ കലിഫോര്‍ണിയയിലെ സ്കൂളിലാണ് സംഭവം. പ്രൈമറി സ്കൂളിലെ കായികാധ്യാപകനായ ആരോണ്‍ ബട്‍ലറാണ് പിടിയിലായത്. 2014 മുതല്‍ 2017 വരെയുള്ള കാലഘട്ടത്തില്‍ നിരവധി പെണ്‍കുട്ടികളോടാണ് ഇയാള്‍ സമാനമായ രീതിയില്‍ ലൈംഗികതാകിക്രമം നടത്തിയത്. 

അന്ന് രണ്ടാം ക്ലാസില്‍ പഠിച്ചിരുന്ന കുട്ടികള്‍ പിന്നീട് തങ്ങള്‍ക്കെതിരെ നടന്നത് അതിക്രമമാണെന്ന് തിരിച്ചറിഞ്ഞതോടെ ബട്‍ലറിനെതിരെ കേസ് കൊടുക്കുകയായിരുന്നു. അഞ്ച് പെണ്‍കുട്ടികളാണ് പരാതി നല്‍കിയതെങ്കിലും കൂടുതല്‍ പെണ്‍കുട്ടികളോട് ബട്‍ലര്‍ മോശമായ രീതിയില്‍ പെരുമാറിയിട്ടുണ്ടെന്ന് ഇവര്‍ പറയുന്നു. 

അധ്യാപകന്‍ തങ്ങളെ മടിയിലിരുത്തി പഠിപ്പിക്കുകയും സ്വകാര്യഭാഗങ്ങളില്‍ തൊടുകയും ചെയ്യുന്നത് പതിവായിരുന്നുവെന്നും എന്നാല്‍ കായിക പഠനമായിരുന്നതിനാല്‍ ഇത് അതിക്രമമാണോ എന്ന് അന്ന് വ്യകതമായിരുന്നില്ലെന്നും കുട്ടികള്‍ വ്യക്തമാക്കി. 20 വര്‍ഷത്തിലേറെയായി സ്കൂളിലെ അധ്യാപകനായിരുന്നു പ്രതി. കേസില്‍ വാദം ആരംഭിച്ചതോടെ കൂടുതല്‍ കുട്ടികളെ കണ്ടെത്താന്‍ ശ്രമിക്കുകയാണ് അന്വേഷണ സംഘം.  

ENGLISH SUMMARY:

A physical education teacher in California, Aaron Butler, has been arrested for allegedly sexually assaulting female students by touching them inappropriately while they were on his lap under the guise of teaching. The investigation is ongoing, and more victims may come forward as the trial begins.