Image Credit:x/americancrime01

ഫ്ലോറിഡയിലെ ഡിസൈനര്‍ ഷോപ്പില്‍ കയറി 39 ലക്ഷത്തിലേറെ രൂപ വിലമതിക്കുന്ന വസ്ത്രങ്ങള്‍ മോഷ്ടിച്ച കേസില്‍ ഇന്ത്യന്‍ വംശജനായ 22കാരന്‍ പിടിയില്‍. ധിര്‍ പട്ടേലെന്ന യുവാവിനെയാണ് പൊലീസ് പിടികൂടിയ ശേഷം പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചത്. ആദ്യം മോഷ്ടിച്ച ശേഷം കടയിലേക്ക് പലവട്ടം ധിര്‍ എത്തിയിരുന്നുവെന്നും ഇവ വിറ്റ് പണം വാങ്ങാന്‍ ശ്രമിച്ചുവെന്നുമാണ് കണ്ടെത്തല്‍. മോഷ്ടിച്ച വസ്ത്രങ്ങള്‍ അതേ കടയില്‍ തന്നെ വിറ്റ ശേഷം അത് വീണ്ടും മോഷ്ടിക്കുകയായിരുന്നു ധിറിന്‍റെ രീതി.

കടയുടമ നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തിയ പൊലീസ് സിസിടിവി ദൃശ്യങ്ങളക്കം കണ്ടെത്തി.  39 ലക്ഷത്തിലേറെ രൂപയുടെ ഡിസൈനര്‍ വസ്ത്രങ്ങള്‍ ധിര്‍ മോഷ്ടിച്ചുവെന്നാണ് പൊലീസ് കണ്ടെത്തിയത്. എന്നാല്‍ യഥാര്‍ഥ തുക ഇതിലും കൂടുമെന്നാണ് കടയുടമ പറയുന്നത്. വെറുതേ കടയിലെത്തി മോഷ്ടിച്ച് മടങ്ങുകയായിരുന്നില്ല ധിര്‍, വിലയേറിയ സാധനങ്ങള്‍ വാങ്ങുകയും ചെയ്തിരുന്നു. ഇതാണ് ധിറിനെ കടയുടമ സംശയിക്കാതിരുന്നത്. 

കടയിലെത്തി വസ്ത്രങ്ങള്‍ക്കടുത്തേക്ക് നടക്കുന്ന ധിര്‍ കയ്യിലുള്ള ബാഗിലേക്ക് ഇവ ഒളിപ്പിച്ച് വയ്ക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ പ്രകടമാണ്. ഇവിടെ നിന്നും മോഷ്ടിച്ച വസ്ത്രങ്ങള്‍ വീണ്ടും വില്‍ക്കാന്‍ എത്തിയതോടെയാണ് പൊലീസ് ധിറിനെ കയ്യോടെ പിടികൂടിയത്. കുറ്റം ഏറ്റുപറഞ്ഞതോടെ അറസ്റ്റ് ചെയ്ത് ജയിലിലേക്ക് കൊണ്ടുപോയി. ഒടുവില്‍  അഞ്ചുലക്ഷത്തോളം രൂപയുടെ ജാമ്യത്തില്‍ വിട്ടയയ്ക്കുകയായിരുന്നു.

ENGLISH SUMMARY:

A twenty-two-year-old Indian-origin youth named Dhir Patel was arrested by the police in Florida on grand theft charges for allegedly stealing luxury clothes worth over thirty-nine lakh rupees from a high-end designer store. Operating in a highly calculated manner, the young man repeatedly visited the luxury apparel shop located in the Wynwood neighborhood of Miami over a span of nearly two months. Instead of fleeing the area, Patel routinely returned to the exact same establishment to sell back certain items for quick cash while simultaneously shoplifting new merchandise during the very same visits. To avoid triggering any immediate suspicion from the store management, he occasionally made legitimate, expensive purchases to blend in seamlessly as a regular affluent customer. However, the store owner eventually noticed a massive inventory deficit and reviewed the internal closed-circuit television cameras, which clearly captured Patel concealing premium designer apparel inside a personal bag. Upon his next return to the shop to negotiate another resale deal, local police personnel caught him red-handed, leading to a full confession before he was formally released from custody on a five-thousand-dollar bond