ലൈംഗികാര്യങ്ങളില്‍ പൊതുവേ ഒരു സ്വകാര്യത കാത്തുസൂക്ഷിക്കാന്‍ വ്യക്തികള്‍ ശ്രദ്ധിക്കാറുണ്ട് . പ്രത്യേകിച്ചും ലൈംഗിക ബന്ധത്തില്‍.  പൊതുസ്ഥലത്തെ ലൈംഗികബന്ധവും നഗ്നതാ പ്രദര്‍ശനവും  പലരാജ്യങ്ങളിലും  കുറ്റകൃത്യവുമാണ്. ആസാധാരണമായ ഒരു പൊതു ലൈംഗിക പ്രദര്‍ശനത്തിന്‍റെ  കഥയാണ് ബ്രിട്ടനില്‍ നിന്നും പുറത്തുവരുന്നത്. ഇവിടെ  ദമ്പതികള്‍ ലൈംഗികബന്ധത്തിനായി തിരഞ്ഞെടുത്തത് ഒരു യന്ത്ര ഊഞ്ഞാലാണ്. 

ബ്രിട്ടനിലെ  ഏറ്റവും വലിയ മെറ്റല്‍, റോക്ക് മ്യൂസിക്ക് ഫെസ്റ്റിവലാണ് ഡൗണ്‍ലോഡ് ഫെസ്റ്റിവല്‍. ലക്ഷക്കണക്കിന് കാണികളാണ് ഫെസ്റ്റിവലില്‍ പങ്കെടുക്കാനായി യുകെയില്‍ ലോകമാകെ നിന്നും എത്താറുള്ളത്. സംഗീത മേള എന്നതിലുപരി ആളുകള്‍ക്ക് ആസ്വദിക്കാനായി വിപണനമേളയും തീം പാര്‍ക്കുമെല്ലാം ഡൗണ്‍ലോഡ് ഫെസ്റ്റിവലില്‍ ഉണ്ടാവാറുണ്ട്. 

സാധാരണ പോലെ ഈ വര്‍ഷവും ജൂണില്‍ ഡൗണ്‍ലോഡ് ഫെസ്റ്റിവല്‍ ആരംഭിച്ചു.മേളയിലെ മുഖ്യാകര്‍ഷണമായ ഗണ്‍സ് ആന്‍ഡ് റോസസ് റോക്ക് ബാന്‍ഡിന്‍റെ ഷോ കാണാനായി കാണികള്‍ ഒത്തുകൂടി. ഇതിനിടയിലാണ് യന്ത്ര ഊഞ്ഞാലിനടുത്ത് ഒരാള്‍ക്കൂട്ടം. വരിയായി കാത്തുനിന്ന ആളുകള്‍ അന്തംവിട്ട് യന്ത്ര ഊഞ്ഞാലിലേക്ക് നോക്കി. യന്ത്രഊഞ്ഞാലിലെ ഒരു ബോഗിയില്‍ ലൈംഗികബന്ധത്തിലേര്‍പ്പെടുകയാണ് ഒരു യുവാവും യുവതിയും. യന്ത്ര ഊഞ്ഞാല്‍  കറങ്ങുന്നതിനിടെയായിരുന്നു ഇത്. 

കാഴ്ചക്കാരില്‍ ചിലര്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്താനും തുടങ്ങി. കേട്ടറിഞ്ഞെത്തിയ ആളുകളുടെ ഒരു വലിയ കൂട്ടം യന്ത്രഊഞ്ഞാലിന് സമീപം നിലയുറപ്പിച്ചു. ഇതിനിടെ ചിലര്‍ ഇവരെ ആര്‍ത്തുവിളിച്ച് പ്രോല്‍സാഹിപ്പിക്കുകയും ചെയ്തു. ഇതിന്‍റെയെല്ലാം ദൃശ്യങ്ങള്‍ പ്രചരിക്കുകയും ചെയ്തു സംഭവം വാര്‍ത്തയായതോടെ പൊലീസ് കേസെടുത്തു. 

ശുചിമുറികള്‍ പോലെ അടച്ചുറപ്പുള്ള പൊതുഇടങ്ങളില്‍ ഇത്തരം പ്രവര്‍ത്തികളക്ക് വിലക്കില്ലെങ്കിലും  പരസ്യമായ ലൈംഗിക പ്രദര്‍ശനം  ബ്രിട്ടനില്‍ കുറ്റകരമാണ്.  നിലവില്‍ വിഡിയോയുടെ അടിസ്ഥാനത്തില്‍ യുവതിയേയും യുവാവിനെയും കണ്ടെത്താനുള്ള തിരച്ചിലിലാണ്  പൊലീസ്. 

ENGLISH SUMMARY:

Public sex during the Download Festival in the UK has become a talking point, with a couple engaging in sexual activity on a ride. This unusual public display has led to police investigation and widespread attention, as reported by Malayala Manorama Online News.