ആറു വിദ്യാര്‍ഥികളെ ലൈംഗികമായി പീഡിപ്പിച്ച് അധ്യാപിക. കേസില്‍ നേരത്തെ അറസ്റ്റിലായ അധ്യാപികയ്ക്ക് എതിരെ ഗുരുതരമായ ലൈംഗിക ആരോപണങ്ങളാണ് ഉയരുന്നത്. അധ്യാപികയ്ക്ക് ഓണ്‍ലി ഫാന്‍സ് അക്കൗണ്ടുള്ള കാര്യം വിദ്യാര്‍ഥികള്‍ അറിഞ്ഞതായും തുടര്‍ന്ന് മികച്ച ഗ്രേഡിനായി ബ്ലാക്ക് മെയില്‍ ചെയ്തതായും സെര്‍ച്ച് വാറണ്ടിലുണ്ട്. യു.എസിലെ ജോര്‍ജിയയിലെ ഡഗ്ലസ്‌വില്ലെയിലുള്ള അലക്സാണ്ടര്‍ ഹൈസ്കൂളിലെ അധ്യാപികയായ മാരിസ് നിക്കോൾസാണ് കേസിലെ പ്രതി.
പ്രതി പീഡിപ്പിക്കുന്ന വിഡിയോ ചിത്രീകരിച്ച് ഇത് വിദ്യാര്‍ഥികള്‍ക്ക് അയച്ചു നല്‍കി. വിദ്യാര്‍ഥികള്‍ക്ക് അശ്ലീല മെസേജ് അയച്ചു എന്നിങ്ങനെയാണ് സെര്‍ച്ച് വാറണ്ടിലെ വിവരങ്ങള്‍. ക്ലാസിലെ ശുചിമുറിയിലും നിര്‍ത്തിയിട്ടിരുന്ന വാഹനത്തിലുമാണ് പീഡനം നടന്നത്.
ഇതിന്‍റെ പേരിലായിരുന്നു ആദ്യ അറസ്റ്റ്. പിന്നീട് അധിക കുറ്റം ചുമത്തി വീണ്ടും അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. പ്രായപൂർത്തിയാകാത്ത കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമം, തെളിവ് നശിപ്പിക്കൽ, കുട്ടികളെ പീഡിപ്പിക്കൽ, അധ്യാപിക എന്ന പദവി ദുരുപയോഗം ചെയ്ത് തെറ്റായ ലൈംഗിക സമ്പർക്കം എന്നിവ ഉൾപ്പെടെ 13 കുറ്റങ്ങളാണ് നിക്കോൾസിനെതിരെ ചുമത്തിയിരിക്കുന്നത്. മെയ് എട്ടിനാണ് നിക്കോള്‍സ് ആദ്യം ആദ്യം അറസ്റ്റിലാകുന്നത്.
മറ്റൊരു വിദ്യാർഥിയുടെ സെൽഫോണിൽ വീഡിയോകൾ കണ്ടതായി വിദ്യാർഥി റിപ്പോർട്ട് ചെയ്തതിനെത്തുടർന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. നിക്കോള്‍സ് പീഡനം സമ്മതിക്കുകയും സംഭവം നടന്ന് രണ്ട് സ്ഥലങ്ങൾ തിരിച്ചറിയുകയും ചെയ്തിട്ടുണ്ട്.