Italy's Prime Minister Giorgia Meloni (C-R) speaks with India's Prime Minister Narendra Modi (C-L) before a family photograph during the G7 summit, in Evian, eastern France, on June 16, 2026. A G7 summit is set to take place June 15 to 17 in the French town of Evian-les-Bains near Switzerland and it will be attended by country leaders as well as the EU's foreign policy chief and ministers from Brazil, Canada, the United Arab Emirates and Turkey. (Photo by Isabel Infantes / POOL / AFP)

Italy's Prime Minister Giorgia Meloni (C-R) speaks with India's Prime Minister Narendra Modi (C-L) before a family photograph during the G7 summit, in Evian, eastern France, on June 16, 2026. A G7 summit is set to take place June 15 to 17 in the French town of Evian-les-Bains near Switzerland and it will be attended by country leaders as well as the EU's foreign policy chief and ministers from Brazil, Canada, the United Arab Emirates and Turkey. (Photo by Isabel Infantes / POOL / AFP)

വീണ്ടും ഇന്‍സ്റ്റഗ്രാമിന്‍റെ മനംകവര്‍ന്നിരിക്കുകയാണ് ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോനിയും പ്രധാനമന്ത്രി നരേന്ദ്രമോദിയും. ഫ്രാന്‍സില്‍ ജി7 ഉച്ചകോടിക്കായി ലോക നേതാക്കളെത്തിയപ്പോഴും ക്യാമറക്കണ്ണുകള്‍ തിരഞ്ഞത് മോഡിയെയും മെലോനിയെയും തന്നെ. എന്തായാലും ഈ കൂടിക്കാഴ്ചയും വൈറലായിക്കഴിഞ്ഞു. പതിവ് ഗ്രൂപ്പ് ഫൊട്ടോയ്ക്കായി ലോകനേതാക്കളെത്തിയപ്പോഴായിരുന്നു മോദിയും മെലോനിയും തിളങ്ങിയത്. പരസ്പരം അഭിവാദ്യം ചെയ്തതിന് പിന്നാലെയാണ് 'അതേ, നമ്മളാണ് ഇന്‍സ്റ്റഗ്രാമിലെ ഫേമസ് കപ്പിള്‍' എന്നായിരുന്നു മെലോനിയുടെ മറുപടി. 

മോദിയുടെയും മെലോനിയുടെയും പേരുകള്‍ ചേര്‍ത്ത് മെലഡിയെന്നാണിപ്പോള്‍ ആരാധകരും വിളിക്കുന്നത്. 2023 ല്‍ ദുബായില്‍ വച്ച് നടന്ന കോപ് 28 ഉച്ചകോടിക്കിടെയാണ് മെലോനി ആദ്യമായി മോദിയുമൊത്തുള്ള സെല്‍ഫി പങ്കുവച്ചത്. 'ഗുഡ് ഫ്രണ്ട്സ് @ COP28 #Melodi' എന്നായിരുന്നു മെലോനിയുടെ കാപ്ഷന്‍. അതിവേഗം ഫൊട്ടോയും കാപ്ഷനും തരംഗമായി. ആരാധകര്‍ മീമാക്കിയും, തമാശപ്പോസ്റ്റാക്കിയുമെല്ലാം ചിത്രം പ്രചരിപ്പിച്ചു. പിന്നീട് ഇരുവരുമൊന്നിച്ച് പ്രത്യക്ഷപ്പെട്ട നിമിഷങ്ങളെല്ലാം സമൂഹമാധ്യമങ്ങള്‍ ആഘോഷമാക്കി.

മെലോനി തന്നെ മെലോഡിയെന്ന് വിശേഷിപ്പിച്ചതോടെ കഴിഞ്ഞ കൂടിക്കാഴ്ചയില്‍ മെലഡി മിഠായിയുമായാണ് മോഡിയെത്തിയത്. 'മോദി സമ്മാനവുമായിട്ടാണ് വന്നത്, നല്ല രുചിയുള്ള മിഠായി' എന്നും പറഞ്ഞ് ചിരിച്ച് നിന്ന മെലോനി ആറു മണിക്കൂര്‍ കൊണ്ട് ഇന്‍സ്റ്റഗ്രാമില്‍ 100 മില്യണ്‍ വ്യൂസ് കടന്നു. 

ENGLISH SUMMARY:

Italian Prime Minister Giorgia Meloni and Indian Prime Minister Narendra Modi have once again taken social media by storm during their high-profile meeting at the G7 Summit in France. As global leaders gathered for the traditional group photograph, international media cameras heavily focused on the charismatic duo's warm camaraderie. While exchanging greetings, Meloni shared a lighthearted moment with Modi by playfully remarking that they are indeed the most famous star couple on Instagram. This viral interaction has reinvigorated the massive internet fandom that affectionately refers to their diplomatic friendship using the popular hashtag "Melodi." The viral phenomenon originally began during the COP28 Summit in Dubai in 2023, when Meloni shared their first selfie with the caption "Good Friends @ COP28," instantly triggering an explosion of creative memes and reels. Their social media dominance was further cemented during a previous encounter when Modi gifted her Melody chocolates, leading to a video that organically amassed over 100 million views on Instagram in just six hours.