Image Credit:instagram
ലണ്ടനിലെ ഇരുനില കെട്ടിടത്തിന്‍റെ ജനല്‍ വഴി താഴേക്ക് വീണ പെണ്‍കുട്ടിക്ക് അദ്ഭുതരക്ഷ. ഈസ്റ്റ് ലണ്ടനിലെ ഇല്‍ഫോര്‍ഡ് ഹൈ റോഡില്‍ ചൊവ്വാഴ്ചയായിരുന്നു സംഭവം. കെട്ടിടത്തിന്‍റെ മുകള്‍ നിലയിലെ ജനാലയോട് ചേര്‍ന്ന് നിന്ന പെണ്‍കുട്ടി അബദ്ധത്തില്‍ താഴേക്ക് വീണതാണെന്നാണ് സംശയിക്കുന്നത്.
അപകടമുണ്ടായി 3.20 ഓടെ പൊലീസിന് വിവരം ലഭിച്ചു. സ്ഥലത്തേക്ക് ഓടിയെത്തുമ്പോള്‍ ഒരു സ്ത്രീ കുട്ടി തൂങ്ങിക്കിടക്കുന്ന ജനലിന് താഴെയുള്ള ബാല്‍ക്കണിയില്‍ സഹായം അഭ്യര്‍ഥിച്ച് നില്‍ക്കുകയായിരുന്നു. വീഴാതിരിക്കാന്‍ ആവോളം പെണ്‍കുട്ടി പണിപ്പെടുന്നതായി വിഡിയോയില്‍ കാണാം. താഴെ ആളുകള്‍ പരിഭ്രാന്തരായി നോക്കി നില്‍ക്കേ ബാല്‍ക്കണികളിലൊന്നില്‍ ഒരു പൊലീസുകാരന്‍ രക്ഷപെടുത്താനായെത്തി. താഴെ നിന്ന് ഏണിയുള്‍പ്പടെയുള്ളവ ആളുകള്‍ എത്തിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അത് കയറ്റാനായില്ല.
പെട്ടെന്നാണ് ഒരു ഷര്‍ട്ടില്ലാതെ പാന്‍റ്സ് മാത്രം ധരിച്ച ഒരാള്‍ ബാല്‍ക്കണിയിലേക്ക് ഓടിയെത്തുകയും പിടിത്തം വിട്ട് താഴേക്ക് വീണ പെണ്‍കുട്ടിയെ പിടിച്ചെടുക്കുകയും ചെയ്തത്. ഇത് മലപ്പുറം കൊണ്ടോട്ടി സ്വദേശി ജസീലാണെന്ന് പിന്നീട് തിരിച്ചറിഞ്ഞു. താഴെക്കൂടി നിന്ന ആള്‍ക്കൂട്ടത്തിന് കുട്ടി രക്ഷപെട്ടപ്പോഴാണ് ശ്വാസം നേരെ വീണത്. അപകടമുണ്ടായി പത്തുമിനിറ്റിനകം പെണ്‍കുട്ടിയെ രക്ഷപെടുത്തിയെന്നും ആര്‍ക്കും പരുക്കില്ലെന്നും പൊലീസ് അറിയിച്ചു. കുട്ടി അദ്ഭുതകരമായി രക്ഷപെട്ടതിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വന്‍ വൈറലാണ്. പൊലീസുകാരന്‍റെയും കുഞ്ഞിനെ താങ്ങിപ്പിടിച്ചയാളും അഭിനന്ദനം അര്‍ഹിക്കുന്നുവെന്നും ആളുകള്‍ കുറിച്ചിട്ടുണ്ട്.