Image Credit:x/micchamasala

Image Credit:x/micchamasala

നടുവേദനയ്ക്ക് ചികില്‍സ തേടിയെത്തിയ യുവതിക്ക് കൃത്യമായ ചികില്‍സ നല്‍കുന്നതിന് പകരം അവരെ ലൈംഗികമായി ഉപദ്രവിക്കുകയും ഇക്കാര്യം പറഞ്ഞ് പിന്നീട് ബ്ലാക്മെയില്‍ ചെയ്യുകയും ചെയ്ത കേസില്‍ ഇന്ത്യന്‍ ഡോക്ടര്‍ക്കെതിരെ നടപടിയെടുത്ത് യുകെ. ന്യൂറോ സര്‍ജനായ ചിരാഗ് പട്ടേലിനെതിരെയാണ് നടപടി. എട്ടുമാസത്തേക്കാണ് സസ്പെന്‍ഷന്‍. വെയ്​ല്‍സിലെ കാര്‍ഡിഫ് യൂണിവേഴ്സിറ്റ് ഹോസ്പിറ്റലില്‍ കണ്‍സള്‍ട്ടന്‍റ് ന്യൂറോസര്‍ജനായി ജോലി ചെയ്യുകയായിരുന്നു ചിരാഗ്.

മെഡിക്കല്‍ റെക്കോര്‍ഡ് പോലും പരിശോധിക്കാതെ കൂടിയ വേദനാസംഹാരികളും ചിരാഗ് യുവതിക്ക് കുറിച്ച് നല്‍കിയെന്നും പരാതിയില്‍ പറയുന്നു. 2019 ഫെബ്രുവരിയിലാണ് നടുവിന്‍റെ ഡിസ്കിന് പ്രശ്നമുണ്ടായി യുവതി ചികില്‍സ തേടിയെത്തിയത്. ശസ്ത്രക്രിയ നടത്തിയതിന് പിന്നാലെ യുവതിയുമായി ഡോക്ടര്‍ ലൈംഗികബന്ധം പുലര്‍ത്തി. ആറുമാസത്തോളം ഈ ബന്ധം ബലപ്രയോഗത്തിലൂടെ തുടര്‍ന്നുവെന്നും പലപ്പോഴും ഡോക്ടര്‍ തന്‍റെ നഗ്നചിത്രങ്ങള്‍ യുവതിക്ക് അയച്ചു നല്‍കിയിരുന്നുവെന്നും പരാതിയില്‍ പറയുന്നു. 

2023 ജനുവരി വരെ ഡോക്ടര്‍ രോഗിയെ ലൈംഗികമായി ഉപയോഗിച്ചുവെന്നും നടന്ന സംഭവങ്ങളെല്ലാം പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഇവരെ ബന്ധത്തില്‍ നിലനിര്‍ത്തിയതെന്നും ട്രൈബ്യൂണല്‍ കണ്ടെത്തി. അന്വേഷണ സംഘം ചോദ്യം ചെയ്തതോടെ ആ സംഭവങ്ങളില്‍ താന്‍ ഖേദിക്കുന്നുവെന്നായിരുന്നു ചിരാഗിന്‍റെ പ്രതികരണം. 

മോര്‍ഫിന്‍ സള്‍ഫേറ്റ് ഗുളികയും ഡയസ്പാമുമാണ് നടുവേദന ശമിക്കാനായി ചിരാഗ് യുവതിക്ക് നല്‍കിയത്. ഇക്കാര്യം ഔദ്യോഗിക ചികില്‍സാരേഖകളില്‍ ചേര്‍ത്തതുമില്ല. 2023 ഫെബ്രുവരിയില്‍ യുവതി പരാതിയുമായി പൊലീസിനെ സമീപിച്ചുവെങ്കിലും കേസ് റജിസ്റ്റര്‍ െചയ്യാന്‍ പൊലീസ് തയാറായില്ല. പകരം വിവരം ആരോഗ്യ വകുപ്പിലെ മെഡിക്കല്‍ ഡയറക്ടറെ അറിയിച്ചു. അന്വേഷണം വന്നപ്പോള്‍ യുവതിയാണ് തന്നെ ബന്ധത്തിന് നിര്‍ബന്ധിച്ചതെന്നും ഭീഷണിപ്പെടുത്തിയതെന്നും ചിരാഗ് പട്ടേല്‍ ആരോപിച്ചു. എതിര്‍ത്താല്‍ ജോലി കളയുമെന്ന് പറഞ്ഞുവെന്നും അത് തന്നെ സാമ്പത്തികമായി തകര്‍ക്കുമെന്നതിനാല്‍ വഴങ്ങുകയായിരുന്നുവെന്നുമായിരുന്നു വിശദീകരണം. 

എന്നാല്‍ വിശദമായ അന്വേഷണത്തില്‍ സത്യം തെളിഞ്ഞതോടെ ചിരാഗ് കുറ്റം ഏറ്റുപറയുകയായിരുന്നു. പ്രഫഷനല്‍ പദവി ദുരുപയോഗം ചെയ്ത ചിരാഗിന്‍റെ നടപടി നല്ല സന്ദേശമല്ല സമൂഹത്തിന് നല്‍കുന്നതെന്നും രോഗിയുടെ സുരക്ഷയ്ക്ക് ഇത്തരം ഡോക്ടര്‍മാര്‍ ഭീഷണിയാണെന്നും അധികൃതര്‍ പ്രസ്താവനയില്‍ അറിയിച്ചു. പട്ടേലിനെ ജോലിയില്‍ നിന്ന് പുറത്താക്കിയതായി കാര്‍ഡിഫ് യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍ വ്യക്തമാക്കി.

ENGLISH SUMMARY:

An Indian-origin consultant neurosurgeon, Dr. Chirag Patel, has been suspended for eight months by a UK medical tribunal for sexually exploiting and blackmailing a female patient. The victim had initially approached Dr. Patel at Cardiff University Hospital in Wales back in February 2019 seeking treatment for a spinal disc issue. Following her surgery, the doctor initiated an abusive relationship that lasted until January 2023, during which he sent explicit photographs and blackmailed her into silence by threatening to expose their interactions. Additionally, he improperly prescribed heavy controlled substances like Morphine Sulfate and Diazepam to the patient without recording them in official hospital medical logs. Although Dr. Patel initially filed counter-claims alleging that the patient had coerced and threatened his employment, he eventually confessed to his professional misconduct after an in-depth investigation proved his culpability, leading to his immediate termination from the hospital.